27 April Saturday

ഡിഎംഇയിലെ നഴ്‌സുമാരുടെ പ്രൊമോഷൻ നടപടി ത്വരിതപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ തിരുവനന്തപുരം വെസ്റ്റ്‌ ജില്ലാ സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ഡിഎംഇയിലെ നഴ്‌സുമാരുടെ പ്രൊമോഷൻ നടപടി  ത്വരിതപ്പെടുത്തണമെന്ന്‌  കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ തിരുവനന്തപുരം വെസ്റ്റ്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്‌, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, സൗത്ത്‌ ജില്ലാ സെക്രട്ടറി കെ സി പ്രീത കൃഷ്‌ണൻ, കെഡബ്ല്യുഎൻഎ ജില്ലാ സെക്രട്ടറി അശ്വതി സജി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എൽ ടി  സുഷമ സ്വാഗതവും അനൂബ്‌ ഖാൻ നന്ദിയും പറഞ്ഞു. 
   പ്രതിനിധി സമ്മേളനം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ടി ഗീതാകുമാർ അധ്യക്ഷയായി. ദീപ മാത്യൂസ്‌, അജോ സാംവർഗീസ്‌, വി എസ്‌ വിശാഖ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൽ ടി സുഷമ പ്രവർത്തന റിപ്പോർട്ടും  എസ്‌ ആശ കണക്കും അവതരിപ്പിച്ചു. 
   യാത്രയയപ്പ്‌, അനുമോദനസമ്മേളനം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ഡി ആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. കെജിഎൻഎ മുൻ ജില്ലാ സെക്രട്ടറി വസന്തകുമാരി, മുൻസംസ്ഥാന കമ്മിറ്റിയംഗം ജി വിജയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേശ്വരി, ചന്ദ്രിക എന്നിവർക്ക്‌ യാത്രയയപ്പുനൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കാസർകോട്‌ മെഡിക്കൽ കോളേജ്‌ സജ്ജമാക്കിയ ‘മിഷൻ കാസർകോട്‌ ടീം’ അംഗങ്ങൾക്കും കോവിഡ്‌ ബോധവൽക്കരണ കലാജാഥാ അംഗങ്ങൾക്കും സമ്മേളനം ആദരം നൽകി. 
ഭാരവാഹികൾ: വി പ്രദീപ്‌ (പ്രസിഡന്റ്‌), സുനിത, ഋതുഗാമി (വൈസ്‌പ്രസിഡന്റുമാർ), എൽ ടി സുഷമ ( സെക്രട്ടറി), പി ടി ഗീതാകുമാർ, ബിന്ദു എൻ കുമാരി ( ജോയിന്റ്‌ സെക്രട്ടറിമാർ), എസ്‌ ആശ ( ട്രഷറർ).  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top