കാട്ടാക്കട
ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കി ഇടതുപക്ഷ ഭരണത്തെ അട്ടിമറിച്ച കോൺഗ്രസ് നടപടിക്കെതിരെ എൽഡിഎഫ് പ്രവർത്തകർ പൂവച്ചലിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ജി രാജീവ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ വിജയകുമാർ, ഏരിയ സെക്രട്ടറി കെ ഗിരി, അംഗങ്ങളായ ടി സനൽകുമാർ, കെ രാമചന്ദ്രൻ, കെ ശ്രീകുമാർ, സിപിഐ ലോക്കൽ സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..