19 April Friday

ശിവഗിരി തീര്‍ഥാടന നവതി

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

വർക്കല

ഗുരുധര്‍മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തില്‍  ശിവഗിരി തീര്‍ഥാടന നവതി, മതമഹാപാഠശാല ബ്രഹ്മവിദ്യാലയം കനകജൂബിലി ആഘോഷം എന്നിവ ശനിയാഴ്ച പേട്ട എസ്എന്‍ഡിപി ഹാളില്‍ നടക്കും. ഗുരുവിന്റെ മഹാസങ്കല്‍പ്പമായിരുന്ന ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം സ്ഥാപിച്ചിട്ട് അമ്പത്‌ വര്‍ഷമായി.
 
ഇതോടനുബന്ധിച്ച് നവതിയും കനക ജൂബിലിയും ആഗോള തലത്തില്‍ ആഘോഷിച്ചു വരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം ഡല്‍ഹിയില്‍ നിര്‍വഹിച്ചിരുന്നു. സംസ്ഥാനത്തെ തെക്കന്‍മേഖലാ സമ്മേളനം ശനി രണ്ടിന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 
 
ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബ്രഹ്മവിദ്യാലയം കനകജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവര്‍ യഥാക്രമം തീര്‍ഥാടന നവതിയും ബ്രഹ്മവിദ്യാലയം ജൂബിലിയും വിശദീകരിക്കും. 
വി ജോയി എംഎല്‍എ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കുന്നുംപാറ മഠം സെക്രട്ടറി സ്വാമി ബോധിതീര്‍ഥ  തുടങ്ങിയവർ  പങ്കെടുക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top