29 March Friday

കൈത്തറി മേളയ്‌ക്ക്‌ 
തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
തിരുവനന്തപുരം 
ദേശീയ കൈത്തറി വാരാഘോഷത്തോടനുബന്ധിച്ച്‌ നബാർഡ്‌ സംഘടിപ്പിക്കുന്ന കൈത്തറി പ്രദർശന വിപണന മേളയ്‌ക്ക്‌ തുടക്കമായി. വൈഎംസിഎ ഹാളിൽ പത്ത്‌ വരെയാണ്‌ മേള. 
നബാർഡ് ചീഫ് ജനറൽ മാനേജർ ​ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സംഘാടകരായ സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ, ​നബാർഡ് ജിഎം ആർ സുന്ദരനാരായണൻ,  കെ സുബ്രഹ്മണ്യൻ, ലാലു പി എൻ കുട്ടി എന്നിവർ പങ്കെടുത്തു. 
 
ബാലരാമപുരം, വിരുദ്‌ന​ഗർ, മധുര, കാസർ​കോട്‌, കണ്ണൂർ, ഇടുക്കി, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലെ കൈത്തറി ഉൽപ്പന്നങ്ങളും കരകൗശല ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്. ഇടനിലക്കാരില്ലാതെ ഗുണനിലവാരമുള്ള കൈത്തറി ഉൽപ്പന്നങ്ങൾ ലഭിക്കും. ബാലരാമപുരം ഹാൻഡ്‌ ലൂം കമ്പനിയോടൊപ്പം കാസർ​കോട്‌ വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, കനിറോഡ് വീവേഴ്സ്, ​ഗ്രീൻ ഫേം അരുപ്പുകോട്ടെ വസ്ത്രാ വീവേഴ്സ്, ഇരിണാവ് വീവേഴ്സ് ഇൻഡസ്ട്രി, തിരുവില്വാമല ഹാൻഡ്‌ ലൂംസ്, കുത്താംപുള്ളി സൊസൈറ്റി തുടങ്ങിയ സംഘങ്ങളിലെ വസ്ത്രങ്ങളാണ് ഉള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top