19 April Friday

കിഴക്കേകോട്ട വ്യാപാരോത്സവത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
തിരുവനന്തപുരം
വ്യാപാരി വ്യവസായി ഏകോപനസമിതി ഈസ്റ്റ്‌ ഫോർട്ട്‌ സംഘടിപ്പിക്കുന്ന കിഴക്കേകോട്ട വ്യാപാരോത്സവത്തിന്‌ തുടക്കമായി. 
 
രണ്ടുമാസം നീളുന്ന വ്യാപാരോത്സവം മെഗാ നറുക്കെടുപ്പോടെ അവസാനിക്കും. മെഗാ നറുക്കെടുപ്പിൽ മാരുതി ആൾട്ടോ കാർ, ആക്ടിവ സ്‌കൂട്ടർ, എൽഇഡി ടെലിവിഷൻ തുടങ്ങി നിരവധി സമ്മാനങ്ങൾ നൽകും. പ്രതിവാര നറുക്കെടുപ്പിൽ സ്വർണനാണയങ്ങളും സമ്മാനമായി നൽകും. ഓണ വാരാഘോഷവും ദീപാലങ്കാരവും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌. കൂപ്പൺ വിതരണം ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി വൈ വിജയൻ, ജോസ്‌ ആലുക്കാസ്‌ ഏരിയ മാനേജർ കെ പി ജോസഫിനും ജോസ്‌കോ ജ്വല്ലറി ജനറൽ മാനേജർ പി പി ജയിംസിനും നൽകി ഉദ്‌ഘാടനം ചെയ്‌തു.
 
സംഘാടകസമിതി ചെയർമാൻ ധനീഷ്‌ ചന്ദ്രൻ അധ്യക്ഷനായി. കൗൺസിലർ ജാനകി അമ്മാൾ, കൺവീനർ സത്‌ഗുണചന്ദ്രൻ, യൂണിറ്റ്‌ ജനറൽ സെക്രട്ടറി സുരേഷ്‌ബാബു, ട്രഷറർ സതീഷ്‌, ഷാഹുൽ ഹമീദ്‌, രമേഷ്‌ അമ്പലനട, മുരളി, ആദിത്യ മുരുകൻ, യൂസഫ്‌ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top