20 April Saturday

പൂവിളി രണ്ടാംഘട്ടം ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

പാറശാല ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നല്ലൂർവട്ടത്ത് ഒരു ഏക്കറില്‍ നടപ്പാക്കിയ പുഷ്പകൃഷിയുടെ ഭാഗമായ പൂവിളി രണ്ടാംഘട്ട നടീൽ ഉദ്‌ഘാടനം ബ്ലോക്ക് പ്രസിഡന്റ് എസ് കെ ബെൻഡാർവിൻ നിർവഹിക്കുന്നു

പാറശാല
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാമൂട്ടുക്കട നല്ലൂർവട്ടത്ത്  നടപ്പാക്കിയ പുഷ്പക്കൃഷി പൂവിളിയുടെ രണ്ടാംഘട്ട നടീൽ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് കെ ബെൻഡാർവിൻ നിർവഹിച്ചു. വാണിജ്യസാധ്യത ഏറെയുള്ള കുറ്റിമുല്ല, ജമന്തി, ഹാരജമന്തി, അരളി എന്നീ പൂക്കളാണ് കൃഷി ചെയ്യുന്നത്. കുഴിപ്പള്ളം ബോട്ടാണിക്കൽ ഗാർഡനിൽനിന്ന്‌ എത്തിച്ച തൈകൾ പ്ലാസ്റ്റിക് മൾച്ചിങ്‌ കൃഷിരീതിയിലാണ്  നടപ്പാക്കുന്നത്. 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ‌അൽവേഡിസ, കുളത്തൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ ജി സുധാർജുനൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ ജോജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എം കുമാർ, ആസൂത്രണ കമ്മിറ്റി ചെയർമാൻ പി എസ് മേഘവർണൻ, രമേശ്, ബിഡിഒ സോളമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top