24 April Wednesday

റിമാൻഡ്‌ പ്രതി ഗുരുതരാവസ്ഥയിൽ 
ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
തിരുവനന്തപുരം
പൂജപ്പുര ജില്ലാ ജയിലിലെ തടവുകാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിമാൻഡ്‌ പ്രതി അജിത്ത് (37) ആണ് അത്യാഹിത വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കൈയിലെ മുറിവ് പഴുത്ത നിലയിലാണ് അജിത്ത് ആശുപത്രിയിലെത്തിയത്. ബുധൻ വൈകിട്ടോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കൈയിലെ മുറിവിൽനിന്നുള്ള  അണുബാധ ശരീരത്തിലാകെ വ്യാപിച്ചതായി കണ്ടെത്തി.  
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തടവുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.  കൊലപാതക ശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top