24 April Wednesday

കെ ഫോൺ : എംഎൽഎയുടെ നിലപാടിൽ അമർഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

കോവളം 

സംസ്ഥാനത്തിന് ഒട്ടാകെ നാണക്കേടായി യുഡിഎഫിന്റെ കെ ഫോൺ ബഹിഷ്കരണം. നാടൊന്നാകെ കെ ഫോൺ ഏറ്റെടുത്തപ്പോഴാണ് യുഡിഎഫ് ഇത്തരത്തിൽ ബഹിഷ്കരണം നടത്തി അപഹാസ്യരാകുന്നത്.  ജില്ലയിലെ 14 മണ്ഡലത്തിൽ പതിമൂന്നിടത്തും എംഎൽഎമാർ കെ ഫോൺ ഉദ്ഘാടനം ആഘോഷമാക്കിയപ്പോൾ കോവളം എംഎൽഎ തന്റെ മണ്ഡലത്തിൽ ആഘോഷം വേണ്ടെന്ന നിലപാടിലായിരുന്നു. മറ്റ് മണ്ഡലങ്ങളിൽ ഉദ്ഘാടനം നടന്നപ്പോൾ തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് കെ ഫോണിന്റെ ഉപയോഗം ലഭ്യമാകേണ്ടെന്ന നിലപാടാണ് എംഎൽഎ സ്വീകരിച്ചത്. എന്നാൽ സർക്കാർ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ 140 മണ്ഡലത്തിലും കെ ഫോൺ സേവനം ലഭ്യമാക്കുകയാണ് ചെയ്തത്. പദ്ധതിയുടെ ഭാഗമായി കോവളം മണ്ഡലത്തിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ കെ ഫോൺ കണക്ഷൻ എത്തി. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ കോവളത്തിന് ബജറ്റിൽ പ്രഖ്യാപിച്ചപ്പോൾ ആ ബജറ്റ് കീറി എറിഞ്ഞ എംഎൽഎയ്‌ക്ക് എതിരെ അന്നും വ്യാപകമായ പ്രതിഷേധമാണ് മണ്ഡലത്തിൽ ഉണ്ടായത്. കിഫ്ബി പദ്ധതിയെ എതിർക്കുകയും എന്നാല്‍ ആ പദ്ധതികൾ തന്റെ പേരിലാക്കി ഫ്ലക്സ് ബോർഡ് വയ്ക്കാനുമാണ് എംഎൽഎ ശ്രമിക്കുന്നത്. കെ ഫോണിന് എതിരായ എംഎൽഎയുടെ നിഷേധാത്മക നിലപാടിൽ മണ്ഡലത്തിലെ യുവാക്കളിൽനിന്നും അടക്കം വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ പ്രയോജനം ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മണ്ഡലത്തിലെ ജനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top