19 April Friday

റെയിൽവേ അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

പാറശാല

പാറശാല റെയിൽവേ സ്റ്റേഷനെ തരം താഴ്ത്താനുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ പാറശാല ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യവികസനം കാര്യക്ഷമമായി നടപ്പിലാക്കുക, കേന്ദ്രം വാഗ്ദാനം ചെയ്ത റെയിൽവേ മെഡിക്കൽ കോളേജ് പാറശാലയിൽ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ജില്ലാ പ്രസിഡന്റ് വി അനൂപ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ രാഹിൽ ആർ നാഥ്, രാഹുൽ എ രാജൻ, ബ്ലോക്ക് സെക്രട്ടറി എസ് ബി ആദർശ്, പ്രസിഡന്റ് എം കുമാർ, ട്രഷറർ സൂര്യ എസ് പ്രേം എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top