02 May Thursday

മലയിൻകീഴിൽ പിഡബ്ല്യുഡി 
കോംപ്ലക്‌സ്‌ നിർമാണോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

വിളപ്പിൽ

വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി മലയിൻകീഴ് മേപ്പൂക്കടയിൽ പൊതുമരാമത്ത് കോംപ്ലക്‌സ് ഒരുങ്ങുന്നു. കെട്ടിട നിർമാണ പ്രവർത്തന പൊതുയോഗം പൊതുമരാമത്ത്  മന്ത്രി പി എ  മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിർമാണ പ്രവൃത്തികൾ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പിഡബ്ല്യുഡി കോംപ്ലക്‌സ് നിര്‍മാണം പൂർത്തിയാക്കും. നിർമാണം കൂടുതൽ കാര്യക്ഷമമാക്കാൻ, ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.

മൂന്ന് നിലയിലായി 13,200 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഫൗണ്ടേഷനും ഒന്നാം നിലയ്ക്കുമായി 2.64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 6,500 ചതുരശ്രയടിയുള്ള ഒന്നാം നിലയിൽ മൂന്ന് ഓഫീസ് മുറി, കാർ പാർക്കിങ് സൗകര്യം, ലിഫ്റ്റ് എന്നിവയാണുള്ളത്. സർക്കാർ ഓഫീസുകൾക്ക് പുറമെ വാണിജ്യ സ്ഥാപങ്ങൾക്കും പിഡബ്ല്യുഡി കോംപ്ലക്‌സിൽ പ്രവർത്തന സൗകര്യം ഒരുങ്ങും. പൊതുമരാമത്ത് വകുപ്പ് നെയ്യാറ്റിൻകര കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വത്സലകുമാരി, വൈസ് പ്രസിഡന്റ് എസ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top