20 April Saturday

70 യാത്ര ഫ്യുവൽസ് ഔട്ട്‌ലെറ്റ്‌ 
സ്ഥാപിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കെഎസ്ആർടിസി വികാസ് ഭവനിൽ ആരംഭിച്ച എച്ച്പിസിഎൽ ഔട്ട്ലെറ്റ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

സംസ്ഥാനത്ത് 70 യാത്ര ഫ്യുവൽസ് ഔട്ട്‌ലെറ്റ്‌ സ്ഥാപിക്കുമെന്ന്‌ മന്ത്രി ആന്റണി രാജു പറഞ്ഞു. 
 
വികാസ് ഭവൻ ഡിപ്പോയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ച് സ്ഥാപിച്ച യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  12 സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റുകളുണ്ട്‌. ഏപ്രിലിൽ ഇത്‌ 15 ആകും. 70 ഔട്ട്‌ലെറ്റാണിനി ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ, എച്ച്പിസിഎൽ ജനറൽ മാനേജർ (റീടെയ്ൽ) സി ആർ വിജയകുമാർ, കൗൺസിലർ എ മേരി പുഷ്പം, അംജദ് മുഹമ്മദ്, സുരേഷ്, സോണി, അജയകുമാർ, ആർ ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top