24 April Wednesday

അടിയന്തര വിദഗ്ധ ചികിത്സ: 
നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
തിരുവനന്തപുരം
അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആൻഡ്‌ എമർജൻസി ലേണിങ്‌ സെന്ററിന് (എടിഇഎൽസി) നൂതന ഉപകരണങ്ങൾ വാങ്ങാൻ 2.27 കോടി രൂപ സർക്കാർ അനുവദിച്ചു. 
വിവിധതരം ഫുൾ ബോഡി ഹൈ ഫിഡലിറ്റി സിമുലേറ്ററുകൾ വാങ്ങുന്നതിനാണ് തുകയനുവദിച്ചത്‌. മനുഷ്യന് സമാനമായ മാനികിനുകളാണിത്‌. 
 
വിവിധ ആരോഗ്യ അടിയന്തര സന്ദർഭങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃരാവിഷ്‌കരിച്ച് വിദഗ്ധ പരിശീലനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഡോക്ടർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കായി വിവിധതരം എമർജൻസി ആൻഡ്‌ ട്രോമ അനുബന്ധ കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്. രോഗികളെ കൃത്യസമയത്ത്‌ രക്ഷപ്പെടുത്താൻ ഇത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സഹായമാകുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top