26 April Friday

നഗരവികസനത്തില്‍ ട്രിഡയുടെ 
പങ്കാളിത്തം വർധിക്കണം: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
തിരുവനന്തപുരം
തിരുവനന്തപുരത്തെ വികസന പദ്ധതികളിൽ ട്രിഡയുടെ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തണമെന്ന്  മന്ത്രി എം ബി രാജേഷ്. 
 
വാടകയിനത്തിൽ വിവിധ സ്ഥാപനങ്ങൾ വരുത്തിയ 1,12,92,869 രൂപ കുടിശ്ശിക പിരിച്ചെടുക്കണമെന്നും വരുമാനം വർധിപ്പിക്കാനുള്ള പുതിയമാർ​ഗങ്ങൾ കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു. ട്രിഡ ജനറൽ കൗൺസിൽ യോ​ഗത്തിൽ അധ്യക്ഷനായ മന്ത്രി റെന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും ജീവനക്കാർക്കുള്ള സിയുജിഎ കാർഡ് വിതരണവും നടത്തി. 
 
വിഴിഞ്ഞം മദർപോർട്ട് വികസനമേഖലയിലെ വരുമാനം കുറഞ്ഞവർക്ക് അനുയോജ്യമായ പാർപ്പിട പദ്ധതി, പാളയത്ത് അർബൻ പാർക്ക്, പൗഡിക്കോണത്ത് കാർഷിക ഉത്പ്പന്ന സംസ്കരണ വിപണന കേന്ദ്രം എന്നിവ ആംരഭിക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്തു. 
 
ട്രിഡ ചെയർമാൻ കെ സി വിക്രമൻ, സെക്രട്ടറി എൽ എസ് ദീപ, വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ ബിന്ദു മേനോൻ, സി ലെനിൻ, സി പ്രസന്നകുമാർ, എം രാധാക-ൃഷ്ണൻ നായർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.
 

റെന്റ് മാനേജ്മെന്റ് സിസ്റ്റം

വാടകയ്ക്ക് നൽകിയിരിക്കുന്ന കെട്ടിടങ്ങളുടെയും കടകളുടെയും പാർക്കിങ്ങ് സ്ഥലങ്ങളുടെയും തുകപിരിക്കാൻ ഓൺലൈൻ പേയ്‌മെന്റ് സിസ്റ്റം നടപ്പാക്കാൻ ട്രിഡ. 
 
വട്ടിയൂർക്കാവ് യൂത്ത് ബ്രി​ഗേഡ് എന്റർപ്രണേഴ്സ് സഹകരണസംഘം സൗജന്യമായാണിത് തയ്യാറാക്കിയത്. ആദ്യപടിയായി കെട്ടിടങ്ങൾ ‍ഡിജിറ്റലൈസ് ചെയ്ത്, വാടക്കാരുടെ വിവരങ്ങളും വാടക കരാറും സിസ്റ്റത്തിൽ അപ്-ലോഡ് ചെയ്യും. തുടർന്ന് ഓരോ മാസത്തെയും ബില്ലുകൾ ഇമെയിലിലൂടെയും എസ്എംഎസിലൂടെയും അറിയിക്കും. എ​ഗ്രിമെന്റും പുതുക്കലിനും പരാതികൾ കൈകാര്യം ചെയ്യാനും പ്രത്യേക സംവിധാനമുണ്ടാകും. മാർച്ച് മുതൽ ഓൺലൈൻ സംവിധാനത്തിലാകും തുക പിരിക്കുന്നത്. കൗണ്ടറിലൂടെ പണമടയ്ക്കാനുള്ള സൗകര്യം തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top