18 April Thursday

ആനവണ്ടി ഉല്ലാസയാത്ര 
125 എഡിഷൻ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
നെയ്യാറ്റിൻകര
ആനവണ്ടി ഉല്ലാസയാത്രകളുടെ 125 എഡിഷന്റെ വിജയം ആഘോഷിക്കാൻ കെഎസ്ആർടിസി നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെൽ. 2022 ജനുവരി 9ന് മൺറോതുരുത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യം. ഒരു വർഷത്തിനുള്ളിൽ കുമരകം, മൂന്നാർ, വയനാട്, വാഗമൺ, പൊന്മുടി, മലക്കപ്പാറ, ഗവി, മൂകാംബിക, കൊച്ചി, കന്യാകുമാരി തുടങ്ങിയിടങ്ങളിലേക്കും വിവിധ തീർഥാടന കേന്ദ്രങ്ങളിലേക്കും യാത്രകൾ നടത്തി.
 
ആഘോഷം വ്യാഴം പകൽ 3ന്‌ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കെ ആൻസലൻ എഎൽഎ അധ്യക്ഷനാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top