29 March Friday
ഉപതെരഞ്ഞെടുപ്പ്

എൽഡിഎഫ് പ്രചാരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബീന രാജീവ് വോട്ടഭ്യർഥിക്കുന്നു

ചിറയിൻകീഴ്
കടയ്‌ക്കാവൂർ പഞ്ചായത്തിലെ നിലയ്‌ക്കാമുക്ക് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണം ആരംഭിച്ചു. സ്ഥാനാർഥി ബീന രാജീവ് വീടുകളിലെത്തി വോട്ടഭ്യർഥിച്ചുതുടങ്ങി. 28നാണ് തെരഞ്ഞെടുപ്പ്. 
 
തിങ്കൾ രാവിലെയോടെ നിലയ്‌ക്കാമുക്ക് മാർക്കറ്റ് ജങ്‌ഷനിൽനിന്ന് പ്രചാരണത്തിന്‌ തുടക്കം കുറിച്ചു.
 
എൽഡിഎഫ് ജില്ലാ കൺവീനർ എസ് ഫിറോസ് ലാൽ, സിപിഐ എം നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി വിജയകുമാർ, അഫ്സൽ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഷീല, വൈസ് പ്രസിഡന്റ്‌ ആർ പ്രകാശ്, സിപിഐ നേതാക്കളായ അജയകുമാർ, എ സജീർ, ജനതാദൾ നേതാവ് അബ്ദുൽ ഷുക്കൂർ, കെ സുധാകരൻ, സുഹൈൽ, ജിജൂ, യമുന, സന്തോഷ്, സുധീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top