29 March Friday

മധുരത്തുടക്കം.

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

തുഞ്ചൻ സ്മാരകത്തിൽ കാരയ്ക്കാമണ്ഡപം വിജയകുമാർ കുരുന്നിന് ചിത്രകലയിൽ തുടക്കം കുറിക്കുന്നു

..

തിരുവനന്തപുരം
വിജയദശമി ദിനമായ ബുധനാഴ്ച അറിവിന്റെ ആദ്യമധുരം നുകർന്ന്‌ കുരുന്നുകൾ. സാംസ്‌കാരിക കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമായി വിദ്യാരംഭം നടന്നു. 
ശിശുക്ഷേമ സമിതി ആ സ്ഥാനത്തും വിവിധ ജില്ലകളിലും സമിതി  വിദ്യാരംഭം സംഘടിപ്പിച്ചു. തൈക്കാട് ശിശുക്ഷേമ സമിതി ഓഡിറ്റോറിയത്തിൽ കേരള സർവകലാശാല പ്രോ- വൈസ് ചാൻസലർ പ്രൊഫ. പി പി അജയകുമാർ ആദ്യക്ഷരമെഴുതിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജൂഖാൻ, ആർ രാജു, സി എൽ ഷീബ, കെ എ ബാഹുലേയൻ നായർ എന്നിവർ പങ്കെടുത്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ തിടമ്പിന്റെ വിദ്യാരംഭത്തിൽ ഷാജി എൻ കരുൺ കുട്ടികൾക്ക്‌ ആദ്യക്ഷരം കുറിച്ചു. പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍, ശശി തരൂര്‍ എം പി, വി കെ പ്രശാന്ത് എംഎല്‍എ, സൂര്യ കൃഷ്ണമൂര്‍ത്തി, ഗിരീഷ് പുലിയൂര്‍, സുനില്‍ പരമേശ്വരന്‍ തുടങ്ങിയവരും എഴുത്തിനിരുത്തി. മന്ത്രി വി ശിവന്‍കുട്ടി പങ്കെടുത്തു.
ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ എഴുത്ത്, ചിത്രകല, സംഗീതം, നൃത്തം എന്നിവയിൽ വിദ്യാരംഭം നടന്നു. ഡോ. ടി ജി രാമചന്ദ്രന്‍പിള്ള, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ, കെ വി മോഹന്‍കുമാര്‍, പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍, ആറ്റുകാല്‍ ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ എഴുത്തിലും കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പ്രൊഫ. സുശീലാദേവി, കല്ലറ ഗോപന്‍, മണക്കാട് ഗോപന്‍, ഗായത്രി എന്നിവര്‍ വിവിധ കലകളിലും ആചാര്യന്മാരായി. കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാനക്ഷേത്രത്തില്‍ വിദ്യാധിരാജ പഠനഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ് സുരേഷ് കുമാര്‍,  തലനാട് ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ എഴുത്തിനിരുത്തി.
തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ ശിൽപ്പി കാനായി കുഞ്ഞിരാമൻ, സംവിധായകൻ മധുപാൽ, എ സമ്പത്ത്, പ്രൊഫ. വി എൻ മുരളി, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, പ്രൊഫ. ഷാജി, ഡോ. പി വേണുഗോപാലൻ, പ്രൊഫ. എം ആർ സഹൃദയൻ തമ്പി എന്നിവർ കുട്ടികൾക്ക്‌ ആദ്യക്ഷരം കുറിച്ചു. ശിവഗിരിമഠം, അരുവിപ്പുറം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top