19 April Friday

കുടുംബശ്രീ തുന്നും 
ദേശീയപതാകകൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

പട്ടം ട്രാഫിക് സിഗ്നലിൽ ദേശീയ പതാക വിൽക്കുന്ന ഇതര സംസ്ഥാനക്കാർ

തിരുവനന്തപുരം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്ക് കുടുംബശ്രീ ഒരുങ്ങി.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് 13 മുതൽ 15 വരെ വീടുകൾ, സർക്കാർ–- -അർധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പതാക ഉയർത്തുക.  ഒന്നരലക്ഷത്തോളം ഓർഡറാണ് ഇതുവരെ ലഭിച്ചത്. ഇതിൽ ഒരുലക്ഷം പതാകകളുടെ നിർമാണം പൂർത്തിയായതായി കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. 
ശനിയാഴ്‌ച  മുതൽ വിതരണം ആരംഭിക്കും. വിദ്യാർഥികളിലൂടെ വീടുകളിൽ എത്തിക്കുന്നതിനായി സ്‌കൂൾ, കോളേജുകൾ വഴി വിതരണം ചെയ്യും. കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് പൊതുജനങ്ങൾക്കും പതാകകൾ വാങ്ങാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top