26 April Friday

വിതുരയിലെ ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

വിതുര ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് പിരിഞ്ഞുപോകുന്ന 
കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്യുന്നു

വിതുര
കനത്ത മഴയിൽ മലയോര നിവാസികളുടെ സുരക്ഷയെ മുൻനിർത്തിവിതുര ഗവ. വിഎച്ച്‌എസ്‌എസിൽ അഞ്ച്‌ ദിവസമായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചു. ഇവിടെ താമസിച്ചിരുന്ന എസ്റ്റേറ്റിലെ 29 തൊഴിലാളി കുടുംബങ്ങളെയും വിതുര പഞ്ചായത്തിലെ തള്ളച്ചിറ, മക്കി സ്വദേശികളായ ഏഴു കുടുംബത്തെയും റവന്യു ഉദ്യോഗസ്ഥരും തദ്ദേശ ജനപ്രതിനിധികളും ചേർന്ന് യാത്രയാക്കി. 
ജി സ്റ്റീഫൻ എംഎൽഎയുടെ അഭ്യർഥനയെത്തുടർന്ന് മന്ത്രി ജി ആർ അനിലിന്റെ നിർദേശാനുസരണം മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ്‌ വിതരണം ചെയ്‌തായിരുന്നു യാത്രയയപ്പ്. ലയങ്ങളിൽത്തന്നെ താമസിച്ചിരുന്ന ബോണക്കാട് എസ്റ്റേറ്റിലെ 110 കുടുംബത്തിനും കിറ്റ്‌ വിതരണം ചെയ്തു. കെഎസ്ആർടിസി വിതുര ഡിപ്പോ വിട്ടുകൊടുത്ത ബസിലാണ് തൊഴിലാളികളെ വീട്ടിലേക്ക്‌ എത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top