26 April Friday

സ്വകാര്യ ബസ്‌ ജീവനക്കാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

വർക്കലയിൽ പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

വർക്കല
ബസ് ഉടമയും ഡ്രൈവറുമായ സുധീറിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിനെതിരെ വർക്കലയിൽ സ്വകാര്യ ബസ്‌ ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു. പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌. 
വർക്കല റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനം മുനിസിപ്പൽ പാർക്കിൽ അവസാനിച്ചു. തുടർന്ന് നടന്ന ധർണ സിഐടിയു ഏരിയ സെക്രട്ടറി വി സത്യദേവൻ ഉദ്ഘാടനം ചെയ്തു. 
ബസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ ആർ ബിജു അധ്യക്ഷനായി. പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ഷാൻ, നഗരസഭ സ്ഥിരംസമിതി ചെയർമാൻ വി നിതിൻ നായർ, മോട്ടോർ വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ സഹൽ, സഞ്ജു, സംഗീത്, ബാലിക്, മുനീർ, ലിജു, പ്രമോദ്, നിഷാദ്, സജീർഷാ തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top