19 April Friday

വെൽ സെൻസസ്‌ തുടങ്ങി രാജ്യത്താദ്യം

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022

വെല്‍ സെന്‍സസ്‌ സംസ്ഥാന ഉദ്ഘാടനം അതിയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ മന്ത്രി റോഷി അ​ഗസ്റ്റിന്‍ നിര്‍വഹിക്കുന്നു

നെയ്യാറ്റിൻകര
ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്ന പദ്ധതിയുമായി സംസ്ഥാന ഭൂജലവകുപ്പ്‌. വെൽ സെൻസസ്‌ എന്ന പദ്ധതിക്ക്‌ അതിയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ തുടക്കം. രാജ്യത്താദ്യമായാണ്‌ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്‌.
വരും കാലങ്ങളിൽ ഭൂജലത്തിന്റെ ഉപയോഗം ഓരോ പ്രദേശത്തിന്റെയും ആവശ്യകത അനുസരിച്ച് തിട്ടപ്പെടുത്തുക, ഭൂജലശേഷി വർധിപ്പിക്കുക, ഭൂജല ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ്‌ ലക്ഷ്യങ്ങൾ. വെ ള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതാ മേഖലകൾ, സോയിൽ പൈ പ്പിങ് എന്നിവ മുൻകൂട്ടി കണ്ടെത്തി അവയുടെ ആഘാതം കുറയ്ക്കാൻ മുൻകരുതൽ എടുക്കാൻ കഴിയും വിധത്തിലാണ്‌ പദ്ധതി. 
ഭൂജല സ്രോതസ്സുകളായ കുളങ്ങൾ, നീരുറവകൾ, കിണറുകൾ, കുഴൽ കിണറുകൾ എന്നിവയിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. ഇത് ‘നീരറിവ്' എന്ന മൊബൈൽ ആപ്പിൽ അപ്‌ലോഡ്‌ ചെയ്യും. തുടർനടപടികൾ സ്വീകരിക്കും. 
പരിശീലനം സിദ്ധിച്ച കുടുംബശ്രീ മിഷൻ പ്രവർത്തകർ മുഖേനയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കുടുംബശ്രീ മിഷന്റെ 105 സൂപ്പർവൈസർമാർക്കും 1215 എന്യൂമറേറ്റർമാർക്കും വിദഗ്ധ പരിശീലനം നൽകി. 14 കോടി രൂപ ചെലവു വരുന്ന പദ്ധതി രണ്ടു ഘട്ടമായാണ്‌ നടപ്പാക്കുന്നത്‌. ആദ്യ ഘട്ടത്തിൽ 39 ബ്ലോക്കുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
പദ്ധതിയുടെ സംസ്ഥാന ഉ ദ്ഘാടനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജലവിഭവ മന്ത്രി റോഷി അ​ഗസ്റ്റിൻ നിർവഹിച്ചു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എംവി മൻമോഹൻ,  ജോൺ വി സാമുവൽ, എ ജി ​ഗോപകുമാർ, സി ജെറോംദാസ്, ആർഎസ് ശ്രീകുമാർ, വിപി സുനിൽകുമാർ, വി ഷൈലജകുമാരി, എം ചിഞ്ചു, രാഘവൻനായർ, ആശാ വർ​ഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top