തിരുവനന്തപുരം
ഡോ. പിന്റോ അനുസ്‌മരണ പ്രഭാഷണം സംഘടിപ്പിച്ചു. "ചിന്തകളുടെ മസ്‌തിഷ്‌കരഹസ്യം' വിഷയത്തിൽ ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ പ്രൊഫ. കെ രാജശേഖരൻ നായർ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. ഡോ. ബി സി രാജേഷ്, ഡോ. ജി സജീഷ്, ഡോ. വിദ്യാധരപ്രസാദ് ഗുപ്ത എന്നിവർ സംസാരിച്ചു.
മാനവീയം വീഥി ലൈബ്രറി അങ്കണത്തിൽ "അനുധാവനം ഓർമകളുടെ സ്റ്റെതസ്‌കോപ്പ്' എന്ന പേരിൽ സുഹൃത്തുക്കൾ ഒത്തുചേർന്നു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി "ബഷീർ മുതൽ പിന്റോ വരെ' വരെ വിഷയത്തിൽ പ്രഭാഷണം നടത്തി. ഓർമ മരം മകൾ അനസൂയ പിന്റോ നട്ടു. ഡോ. സി കെ അഖിൽ, എ എം ആഭ , ബിജു ജെ മാത്യു, കെ എൽ ജിജി, എസ് അരവിന്ദ് എസ്, സാബു ചേലപ്പാടൻ, കെ ജി സൂരജ്, അനീജ, മനു മാധവൻ മോഹൻ ജിത്തു, സുനിൽ പട്ടിമറ്റം എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..