19 April Friday

ദേശാഭിമാനി അക്ഷരമുറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

പേട്ട എൽപിഎസിൽ സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം 
കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

 പേരൂർക്കട 

കുടപ്പനക്കുന്ന് ഗവ. യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ വിദ്യാർഥി പ്രതിനിധിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി എ അജ്മൽ ഖാൻ, പേരൂർക്കട സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എസ് ബാലചന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജെ ലത, വി വി രാജേഷ് എന്നിവർ പങ്കെടുത്തു.
കോവളം 
വാഴമുട്ടം ഗവ. എച്ച് എസ് എസിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പി കെ എസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം  മധു ഉദ്ഘാടനം ചെയ്തു. സിപിഐ എം തിരുവല്ലം ഈസ്റ്റ്‌ ലോക്കൽ  സെക്രട്ടറി കെ ജി സനൽകുമാർ, ലോക്കൽ  കമ്മിറ്റി അംഗങ്ങളായ പ്രദീപ്‌, സന്തോഷ്‌, രാധാകൃഷ്ണൻ,  എച്ച് എം ശ്രീജഗോപൻ, പിടിഎ പ്രസിഡന്റ്‌ അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു. കോളിയൂർ സർവീസ്  സഹകരണ സംഘമാണ് പത്രം സ്പോൺസർ ചെയ്തത്.
വഞ്ചിയൂർ 
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പേട്ട എൽപിഎസിൽ സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം കെ ശ്രീകുമാർ സ്കൂൾ ഹെഡ്മിസ്ട്രസ് ഹരി പ്രിയക്ക്‌ പത്രം നൽകി ഉദ്ഘാടനം ചെയ്തു.  സിപിഐ എം പേട്ട  ലോക്കൽ   സെക്രട്ടറി കെ കൃഷ്ണകുമാർ, ഏരിയ കമ്മിറ്റി അംഗം സുധീഷ്, ലോക്കൽ കമ്മിറ്റി അംഗം  അജയൻ, കെഎസ്‌ടിഎ  ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇസ്മയിൽ  തുടങ്ങിയവർ പങ്കെടുത്തു.
കാഞ്ഞിരംകുളം
നെല്ലിക്കാക്കുഴി ഗവ. യുപിഎസിൽ ദേശാഭിമാനി അക്ഷരമുറ്റം സിപിഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ. പി എസ്‌ ഹരികുമാർ ഉദ്‌ഘാടനം ചെയ്‌തു. പ്രധാനാധ്യാപിക ശ്രീലത, സിപിഐ എം ലോക്കൽ സെക്രട്ടറി കെ മധു, ആർ ഷാജികുമാർ, സി ജി ഷിജു എന്നിവർ പങ്കെടുത്തു.
വഞ്ചിയൂർ
ദേശാഭിമാനി അക്ഷരമുറ്റം  ഗവ. ഹയർ സെക്കൻഡറി സ്കൂൾ മെഡിക്കൽ കോളേജിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ ഡി ആർ അനിൽ വിദ്യാർഥി പ്രതിനിധികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. സ്കൂൾ  പ്രിൻസിപ്പൽ സോഫിയ എൻ, ഹെഡ്മിസ്ട്രസ് ശ്രീലേഖ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി മോഹനകുമാർ, ടി സുരേഷ്‌കുമാർ, ജോഹാനസ് ബീവി  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top