20 April Saturday

കെട്ടിട നമ്പർ തട്ടിപ്പ്‌; 2 നഗരസഭാ 
ജീവനക്കാരെ മാറ്റിനിർത്തി

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022

മേയർ ആര്യ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ

തിരുവനന്തപുരം
തിരുവനന്തപുരം നഗരസഭയിൽ കെട്ടിടനമ്പർ തട്ടിപ്പ്‌ കണ്ടെത്തി. സംഭവത്തിൽ രണ്ട്‌ ഡാറ്റ എൻട്രി ജീവനക്കാരെ ജോലിയിൽ നിന്ന്‌ മാറ്റിനിർത്തിയതായി മേയർ ആര്യ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം സൈബർ  പൊലീസിലും എഡിജിപി മനോജ്‌ എബ്രഹാമിനും പരാതി നൽകി. പൊലീസ്‌ അന്വേഷണത്തിനുശേഷം  കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മേയർ പറഞ്ഞു. കോർപറേഷന്റെ ആഭ്യന്തര അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ ക ണ്ടെത്തിയത്‌.
തട്ടിപ്പ്‌ ഇങ്ങനെ 
കേശവദാസപുരം മരപ്പാലം ടികെഡി റോഡിലെ വിഎസ്‌എസ്‌സി ഓഫീസിന്‌ എതിർവശത്തെ റോഡരികിലെ രണ്ട്‌ കടമുറികൾക്കാണ്‌ അനധികൃതമായി കെട്ടിടനമ്പർ ലഭിച്ചത്‌. അജയ്‌ഘോഷെന്ന വ്യക്തിയുടെ പേരിലാണിവ. സ ഞ്ചയ സോഫ്‌റ്റ്‌വെയറിൽ ജീവനക്കാരുടെ യൂസർ നെയിമും പാസ്‌ വേഡും ഉപയോഗിച്ച്‌ കയറിയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. 2022 ജനുവരി 28 നാണ്‌ സംഭവം. ബിൽ കലക്ടറുടെ ലോഗിൻ ഐഡി ഉപയോഗിച്ച്‌ രാവിലെ 8.20ന്‌ ഡാറ്റ നൽകി. പിന്നാലെ റവന്യൂ ഇൻസ്‌പെക്ടറുടെ ലോഗിൻ ഐഡി ഉപയോഗിച്ച്‌ അപേക്ഷ പരിശോധിച്ചു. റവന്യു ഓഫീസറുടെ ഐഡി ഉപയോഗിച്ച്‌ അംഗീകരിച്ചു. 8.20ന്‌ ആരംഭിച്ച തട്ടിപ്പ്‌ 8.31ന്‌ പൂർത്തിയായി. ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന രണ്ട്‌ കംപ്യൂട്ടറിൽ ഒന്നാണ്‌ തട്ടിപ്പിന്‌ ഉപയോഗിച്ചതെന്നും കണ്ടെത്തി. തുടർന്നാണ്‌ രണ്ട്‌ ഡാറ്റഎൻട്രി ഓപ്പറേറ്റർമാരെയും മാറ്റിനിർത്തിയത്‌. 
അന്വേഷണത്തിന്‌ 
നിർദേശിച്ചത്‌ മേയർ
മേയർ ആര്യ രാജേന്ദ്രന്റെ നിർദേശത്ത തുടർന്നാണ്‌ അന്വേഷണം ആരംഭിച്ചത്‌. ചില തദ്ദേശസ്ഥാപനങ്ങളിൽ അനധികൃതമായി കെട്ടിട നമ്പർ നൽകിയെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അന്വേഷണ നിർദേശം. കെട്ടിട നമ്പർ ലിസ്റ്റിൽ താൻ വഴി നൽകാത്ത രണ്ടെണ്ണം ബിൽ കലക്ടറുടെ ശ്രദ്ധയിൽപ്പെട്ടതും അധികൃതരെ അറിയിച്ചതും തട്ടിപ്പ്‌ കണ്ടെത്താൻ സഹായകമായി. ആദ്യഘട്ടമെന്ന നിലയിൽ മെയിൻ ഓഫീസ്‌, ഫോർട്ട്‌, നേമം സോണലുകളിൽ പരിശോധന തുടങ്ങി.
312 അപേക്ഷ പരിശോധിച്ചു
മൂന്നിടത്തായി കെട്ടിട നമ്പരിനുള്ള 1686 അപേക്ഷ പരിശോധനയ്‌ക്ക്‌ എടുത്തു. ഇതിൽ 312 അപേക്ഷയുടെ പരിശോധന പൂർത്തിയായി. മറ്റുക്രമക്കേടുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. മറ്റ്‌ ഓഫീസുകളിലും പരിശോധന നടത്തും. കോർപറേഷൻ നടത്തിയ പരിശോധനയിൽ വിരമിച്ചവരും സ്ഥലംമാറി പോയവരുമായ 38 ജീവനക്കാരുടെ യൂസർനെയിം, പാസ്‌വേഡ്‌ ആക്ടീവാണെന്ന്‌ കണ്ടെത്തി. തുടർന്നിവ ഡി ആക്ടിവേറ്റ്‌ ചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top