18 April Thursday

നാലമ്പല ദർശനയാത്ര
17 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
തിരുവനന്തപുരം 
നാലമ്പല ദർശനത്തിന് കെഎസ്ആർടിസി കെഎസ്ആർടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ​മന്ത്രി ആന്റണി രാജു അറിയിച്ചു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശ്രീശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ്‌ 17 മുതൽ ആഗസ്‌ത്‌ 16 വരെ യാത്ര സംഘടിപ്പിക്കുന്നത്‌. 
പുലർച്ചെ മൂന്നിന്‌  ആരംഭിച്ച് ഉച്ചപ്പൂജയ്ക്ക് മുമ്പായി ദർശനം പൂർത്തിയാക്കും. യാത്രയുടെ ഭാഗമാകുന്നവർക്ക്  വഴിപാടുകൾ ബുക്ക് ചെയ്യാനും ദർശനത്തിന്‌ പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. വിവിധ യൂണിറ്റുകളിൽ സീറ്റ്‌ റിസർവ് ചെയ്യാം. നാലമ്പല ദർശനത്തിന്റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഗൈഡ് ബുക്കും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പുറത്തിറക്കി. 
സീറ്റ്‌ റിസർവേഷന്‌ ജില്ല തിരിച്ചുള്ള ഫോൺ നമ്പർ. 
നെയ്യാറ്റിൻകര: 9846067232, 9744067232, 9995707131, 98952 44836, തിരുവനന്തപുരം സിറ്റി:  9188619368. വെള്ളനാട്:  828123 5394, വെള്ളറട:  94477 98610, 9446315776, 9995793129, കാട്ടാക്കട:  9746970994, 0471 2290381, പാപ്പനംകോട്: 9495292599, 9447323208,പാറശാല: 963 3115545. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top