20 April Saturday

ആശുപത്രിയിൽ നിർത്തിയിട്ട 
വാഹനങ്ങൾക്ക് മുകളിൽ മരംവീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിക്കു സമീപം നിർത്തിയിട്ട 
വാഹനങ്ങൾക്ക് മുകളിൽ മരം വീണപ്പോൾ

ചിറയിൻകീഴ് 
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വാഹനങ്ങൾക്ക് മുകളിലൂടെ വൻമരം കടപുഴകിവീണു. തിങ്കൾ രാവിലെ പത്തരയോടെയാണ് സംഭവം. താലൂക്ക് ആശുപത്രി മോർച്ചറിക്കു സമീപം നിർത്തിയിട്ട വാഹനങ്ങൾക്കുമീതെയാണ്‌ കൂറ്റൻ ആഞ്ഞിലി മരം കടപുഴകിയത്‌. 
 
വാഹനങ്ങൾ പൂർണമായും തകർന്നു. സിഐടിയു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്റെ  മാരുതി വാഗണർ കാറിനും ആശുപത്രിയിലെ പീഡിയാട്രീഷ്യൻ  ഗ്ലാഡിസിന്റെ ഹോണ്ട കാറിനും മുകളിലാണ് മരം വീണത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്‌. 
 
മരം വീഴുന്ന സമയത്ത് സുരേന്ദ്രൻ വാഹനത്തിനകത്തുണ്ടായിരുന്നെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 
 
മരം കടപുഴകി ചാഞ്ഞുവരുന്നത്‌ കണ്ടുനിന്നവർ വിളിച്ചുപറഞ്ഞതിനാലാണ്‌ അദ്ദേഹം പുറത്തേക്കിറങ്ങിയത്‌. ചില്ലകൾ തട്ടി നിസ്സാരപരിക്കേറ്റ സുരേന്ദ്രൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചിറയിൻകീഴ്‌ പൊലീസും ആറ്റിങ്ങൽ അഗ്‌നിരക്ഷാസേനയുമെത്തി തുടർനടപടി സ്വീകരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top