വർക്കല
ഡൽഹി തൽക്കത്തോറ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടി വർക്കല ഗോജു -റിയു കരാട്ടെ സ്കൂൾ മിന്നുംപ്രകടനം കാഴ്ചവച്ചു. സബ് ജൂനിയർ വ്യക്തിഗത ഇനത്തിൽ വർക്കലയുടെ ആർ എസ് തേജസ്സ് വെള്ളി മെഡലും സബ്ജൂനിയർ വ്യക്തിഗത ഇനത്തിൽ ശരൺ സജിത് സ്വർണവും വെങ്കലവും നേടി. ജൂനിയർ വ്യക്തിഗത ഇനത്തിൽ പി അമൃത, സീനിയർ വ്യക്തിഗത ഇനത്തിൽ അമൃത വിജയൻ എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി. ടീം ഇനത്തിൽ അമൃത വിജയൻ, ജെ ഐ സാഹിത്യ, പി അമൃത എന്നിവർ സ്വർണമെഡലും നേടി. മെഡൽ ജേതാക്കളെയും മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഹാതിം, ആനന്ദ്, അനന്ത വർണ തുടങ്ങിയവരെയും അനുമോദിച്ചു. വർക്കലയിലെത്തിയ വിജയികളെ വി ജോയി എംഎൽഎ സ്വീകരിച്ചു.
സെൻസെയ് എസ് വിജയൻ, മുൻ കൗൺസിലർ ബിന്ദു, എസ് സുനില, പി ഷീബ, സലീന, സജീർ കുരയ്ക്കണ്ണി, ബി നിത്യ, ജെ ജീന, കെ ബിന്ദു, വിജയൻ നായർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..