28 September Thursday

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷ് സ്കൂൾ ലീഡര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
കോലിയക്കോട് ഗവ. യുപി സ്കൂളിൽ ദേശാഭിമാനി  അക്ഷരമുറ്റം പദ്ധതി സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഷിബു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, ബ്ലോക്ക് പഞ്ചായത്തംഗം കെ  സജീവ്, മാണിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് ഷാജു, ഹെഡ്മിസ്ട്രസ് സജീന, ബി എസ് രാജേഷ്, എ എ ജവാദ്, ആർ എസ് ശ്രീകുമാർ, എ കെ നവാസ്, വിനോദ് തുടങ്ങിയവർ സംസാരിച്ചു. മാണിക്കൽ സർവീസ് സഹകരണ ബാങ്കാണ് പത്രങ്ങൾ സ്പോൺസർ ചെയ്തത്.
നെടുമങ്ങാട്
കരുപ്പൂര് ഗവ. ഹൈസ്കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്കു തുടക്കമായി. സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആര്‍ ജയദേവന്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. സിപിഐ എം പഴകുറ്റി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ശ്രീകേശ്, നെടുമങ്ങാട്‌ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മന്നൂർക്കോണം രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പുലിപ്പാറ വിജയൻ, പി വസന്തകുമാരി, ശശികല, പിടിഎ പ്രസിഡന്റ്‌ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്കു തുടക്കമായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷ് സ്കൂൾ ലീഡര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ഹമീല ബീവി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എസ് കെ ബിജുകുമാർ, വെമ്പായം ലോക്കല്‍ സെക്രട്ടറി ജി പുഷ്പരാജൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എ എം ഫറൂഖ്, എം കാർത്തികേയൻ, അധ്യാപിക ശ്രീലത, എൽ എസ് സുദർശനൻ, നെടുവേലി ബ്രാഞ്ച് സെക്രട്ടറി വിക്രമൻ പിള്ള, ഗിരിജ, സീനിയർ അസിസ്റ്റന്റ് പ്രസാദ് എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top