23 April Tuesday

കെ ഫോൺ മണ്ഡലംതല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
ആര്യനാട്
കെ ഫോൺ  അരുവിക്കര നിയോജക മണ്ഡലംതല ഉദ്ഘാടനം അരുവിക്കരയിൽ നെടുമങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അമ്പിളി നിർവഹിച്ചു. 
അരുവിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ കല അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ വി ആർ രേണുക, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി ആർ ഹരിലാൽ, അരുവിക്കര പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്‌, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ അലിഫിയ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ മറിയക്കുട്ടി, ബ്ലോക്ക്‌ അംഗങ്ങളായ വിജയൻ നായർ, വി മണികണ്‌ഠൻ, വാർഡ്‌ അംഗം ഗീത ഹരികുമാർ, ഷാബു പ്രണവ്‌ എന്നിവർ സംസാരിച്ചു. 
വെഞ്ഞാറമൂട്
കെ ഫോൺ പദ്ധതിയുടെ വാമനപുരം നിയോജകമണ്ഡലംതല ഉദ്ഘാടനം വാമനപുരം യുപി സ്കൂളിൽ ഡി കെ മുരളി എംഎൽഎ നിർവഹിച്ചു. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ജി ഒ ശ്രീവിദ്യ അധ്യക്ഷയായി. എൻ നിജാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി കോമളം, പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി രാജേഷ്, ജി ജെ ലിസി, ജില്ലാ പഞ്ചായത്തംഗം കെ ഷീലകുമാരി, തഹസിൽദാർ അനിൽ കുമാർ, എസ് എം റാസി, എസ് കെ ലെനിൻ, എ ഹാഷിം എന്നിവർ സംസാരിച്ചു.
കാട്ടാക്കട
കേരള സർക്കാരിന്റെ കെ -ഫോൺ പദ്ധതി കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന നിരവധിയായ പദ്ധതികളുടെ നട്ടെല്ലായി കെ- ഫോൺ ഇന്റർനെറ്റ് സംവിധാനം മാറും. കാട്ടാക്കട മണ്ഡലത്തെ സംരംഭക സൗഹൃദ മണ്ഡലമാക്കുന്നതിനായി വിഭാവനം ചെയ്ത് പ്രവർത്തിച്ച് വരുന്ന കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന് കീഴിൽ ആരംഭിക്കുന്ന വർക്ക് നിയർ ഹോം പദ്ധതിക്ക് ആവശ്യമായ ഹൈ സ്പീഡ് ഇന്റർനെറ്റ് കൺക്ഷൻ കെ- ഫോൺ മുഖേന ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതകുമാരി,  പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക എന്നിവർ സംസാരിച്ചു.
പാറശാല
കെ ഫോൺ പദ്ധതിയുടെ പാറശാല നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം  പാറശാല ഇവാൻസ് എച്ച്എസിൽ സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ചുസ്മിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് കെ ബെൻഡാർവിൻ, ജി ലാൽകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എസ് നവനീത്കുമാർ, ജി ആർ അമ്പിളി, എസ് സുരേന്ദ്രൻ, ഒ ഗിരിജകുമാരി, വിനിതകുമാരി, പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ബിജു   തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top