27 April Saturday

മണമ്പൂർ വേണുഗോപാലൻ നായരെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
വർക്കല
ദീർഘകാലം സിപിഐ എം മണമ്പൂർ ലോക്കൽ സെക്രട്ടറി, ട്രാവൻകൂർ കയർ തൊഴിലാളി യൂണിൻ നേതാവ്, വെട്ടുകാട് കയർ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വി വേണുഗോപാലൻ നായരുടെ 20–--ാം ചരമവാർഷിക ദിനാചരണവും ധനസഹായ വിതരണവും സംഘടിപ്പിച്ചു.
സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിർധനരായ രണ്ട്‌ കയർ തൊഴിലാളികൾക്കുള്ള ചികിത്സാ സഹായവിതരണം വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് നിർവഹിച്ചു. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ നഹാസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം വി സുധീർ, ലോക്കൽ കമ്മിറ്റി അംഗം ബി ഗോപാലകൃഷ്ണൻ നായർ, മണമ്പൂർ ബാങ്ക് പ്രസിഡന്റ്‌ എം പി ശശിധരൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി വി തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം ജി കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. മുഹമ്മദ് റിയാസ് സ്വാഗതവും പി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top