.jpg)
ഇഞ്ചിവിള നടുത്തോട്ടത്ത് വീട്ടിലെത്തിയ മൂർഖൻ പാമ്പ്
പാറശാല
വീട്ടുവളപ്പിൽ ഭീതി പരത്തിയെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി. ഇഞ്ചിവിള നടുത്തോട്ടത്ത് കുഞ്ചുവീട്ടിൽ വിജയൻ നായരുടെ വീട്ടിലെ മതിലിനോടു ചേർന്നുള്ള ദ്വാരത്തിലാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ ആദ്യം വാവ സുരേഷിനെ വിളിച്ചു.
അദ്ദേഹം നിർദേശിച്ചതനുസരിച്ച് സജി എന്ന പാമ്പ് പിടിത്തക്കാരനെത്തി പിടികൂടി. പത്തുവയസ്സ് തോന്നിക്കുന്ന പെൺ മൂർഖനെയാണ് പിടികൂടിയത്. ഏകദേശം ആറടി നീളമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..