13 July Sunday

നേമം ബ്ലോക്ക് പഞ്ചായത്ത് 
കേരളോത്സവം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
നേമം
നേമം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ  പഞ്ചായത്തുകളിലെ പഞ്ചായത്ത് തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി മല്ലിക, ടി ലാലി, കെ കെ ചന്തു കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി  സജീന കുമാർ, ശാന്താ പ്രഭാകരൻ, ആർട്സ് കൺവീനർ പുലിയൂർ ജയകുമാർ എന്നിവർ സംസാരിച്ചു. ആർ എസ് വസന്തകുമാരി സ്വാഗതവും ബിഡിഒ കെ അജികുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top