25 April Thursday

എല്ലാ ബ്ലോക്കിലും മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കും: മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
തിരുവനന്തപുരം 
സംസ്ഥാനത്തെ 156 ബ്ലോക്കിലും മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നതിനും രാത്രികാല സേവനം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന്‌ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാതലത്തിൽ ടെലി വെറ്ററിനറി സർവീസുകളും കോൾ സെന്റർ സംവിധാനവും ഉടൻ പൂർത്തിയാക്കും. ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള പുതിയ ഷെഡുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വി കെ പ്രശാന്ത്‌ എംഎൽഎ അധ്യക്ഷനായി.
66.5 ലക്ഷം രൂപ ചെലവിട്ടാണ് പശു, ആട് എന്നിവയ്ക്കായി ഷെഡുകൾ പൂർത്തിയാക്കിയത്. കെഎൽഡി ബോർഡും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്ററുമായി ചേർന്ന് തദ്ദേശീയ ജനുസുകളുടെ സംരക്ഷണത്തിനുളള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്. 
മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. പ്രേം ജെയിൻ പദ്ധതി വിശദീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബീന ബീവി, വട്ടിയൂർക്കാവ് ശ്രീകുമാർ, ജി മഹാദേവൻ, ഫാം സൂപ്രണ്ട് ഡോ.അനിത തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top