25 April Thursday

എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
ചിറയിൻകീഴ്
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചു. സ്ഥാനാർഥി ആർ പി നന്ദുരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കിഴുവിലം കൊച്ചാലുംമൂടിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് ലെനിൻ അധ്യക്ഷനായി.
ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, വി ജോയി എംഎൽഎ, ഏരിയ കമ്മറ്റി അംഗങ്ങളായ ജി വേണുഗോപാലൻ നായർ, എ ഷൈലജാ ബീഗം, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി ദേവരാജൻ, പി മണികണ്ഠൻ, എസ് ചന്ദ്രൻ, ഐഎൻഎൽ നേതാവ് ബഷറുള്ള, കേരളാ കോൺഗ്രസ് സ്കറിയാ വിഭാഗം നേതാവ് കോരാണി സനൽ, ജനതാദൾ ജില്ലാ സെക്രട്ടറി വല്ലൂർ രാജീവ്, സ്ഥാനാർഥി ആർ പി നന്ദുരാജ്, എ അൻവർഷാ, പഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി, ആർ കെ ബാബു, ആർ ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top