25 April Thursday

വർക്കലയിൽ മികവുത്സവം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
വർക്കല 
"വിദ്യാ ദിശ വർക്കല മണ്ഡലം' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വർക്കലയിൽ മികവുത്സവം സംഘടിപ്പിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. വി ജോയി എംഎൽഎ അധ്യക്ഷനായി. വർക്കല മണ്ഡലത്തിലുടനീളം എസ്എസ്എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 513 വിദ്യാർഥികൾക്ക് മന്ത്രിയും എംഎൽഎയും ചേർന്ന് മെമന്റൊ സമ്മാനിച്ചു. 
കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ സിജോവ് സത്യൻ, വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിതാ സുന്ദരേശൻ, ജില്ലാ പഞ്ചായത്തംഗം വി പ്രിയദർശിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ എ ബാലിക്, ആർ സൂര്യ, പ്രിയങ്ക ബിറിൽ, ഷീജ സുനിൽലാൽ, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മധുസൂദനൻ, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഷാജഹാൻ, സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്, രക്ഷാകർത്താവ് ഷൈലജ, വിദ്യാർഥികളായ അതുല്യ ആർ കൃഷ്ണൻ, അഖില എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top