26 April Friday

ജനജാഗ്രതാ സദസ്സ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

വനിതാ കമീഷന്റെ നേതൃത്വത്തിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ്‌ കമീഷൻ അധ്യക്ഷ പി സതീദേവി ഉദ്‌ഘാടനം ചെയ്യുന്നു

പാറശാല
വനിതാ കമീഷന്റെ നേതൃത്വത്തിൽ  ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിന്റെ ഉദ്‌ഘാടനം  വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി നിർവഹിച്ചു. ജനജാഗ്രതാ സദസ്സിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ പരിശീലന ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് കെ ബെൻ ഡാർവിൻ അധ്യക്ഷനായി.
സി കെ ഹരീന്ദ്രൻ എംഎൽഎ, കേരള ചരിത്ര ഗവേഷണ കൗൺസിൽ അംഗം എസ് എൻ സന്ധ്യ, വനിതാ കമീഷൻ അംഗം ഇന്ദിര രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ  എൽ മഞ്ജുസ്മിത, ലോറൻസ്, ജില്ലാ പഞ്ചായത്തംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജെ ജോജി,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എസ് ആര്യാദേവൻ,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വൈ സതീഷ്, രാഹിൽ  ആർ നാഥ്, എസ് ഐ അനിഷ, ശാലിനിസുരേഷ്, ജെ സോണിയ, എ കെ രേണുക, ബിഡിഒ എസ് സോളമൻ എന്നിവർ സംസാരിച്ചു ബ്ലോക്ക് പഞ്ചയാത്ത് ക്ഷേമ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എൽ വിനിതകുമാരി സ്വാഗതവും സിഡിപിഒ രത്നബിന്ദു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top