24 April Wednesday

ആളില്ലാത്ത വീട്ടില്‍നിന്ന് മൊബൈല്‍ മോഷ്‌ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
വർക്കല
ഇലകമണ്‍ അയിരൂരില്‍ ആളില്ലാത്ത വീട്ടില്‍നിന്നും മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചു. അയിരൂര്‍ തിട്ടയില്‍ ഷഹനാസില്‍ മെഹറുന്നിസയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത്‌ വീടിനുള്ളിലും പുറത്തും മുളകുപൊടി വിതറി. 
അലമാരകളും മേശകളും തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മെഹറുന്നിസയും മകളും ബന്ധുവീട്ടില്‍ പോയതിനാല്‍ വീട്ടില്‍ ആളില്ലായിരുന്നു. വ്യാഴാഴ്ച ഇവര്‍ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്.  അയിരൂര്‍ പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top