26 April Friday

സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി 
രാജസേനനെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സംവിധായകൻ രാജസേനനെ 
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ അഭിനന്ദിക്കുന്നു

നേമം
ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സംവിധായകൻ രാജസേനനെ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ സന്ദർശിച്ചു. പാപ്പനംകോടുള്ള രാജസേനന്റെ വീട്ടിലെത്തിയാണ്‌ സന്ദർശിച്ചത്‌. 
 
കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച രാജസേനൻ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് കഴിഞ്ഞദിവസം എകെജി സെന്ററിൽ എത്തി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, എസ് കെ പ്രീജ, നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ പ്രദീപ്കുമാർ, സി സിന്ധു, ലോക്കൽ സെക്രട്ടറി കെ പ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top