28 March Thursday

ഡി വിനയചന്ദ്രൻ അവാർഡ്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ഡി വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷൻ അവാർഡ്‌ മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാറിനും ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ കെ ആർ അജയനും മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കുന്നു

തിരുവനന്തപുരം
ഡി വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷൻ അവാർഡ്‌ മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാറിനും ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ കെ ആർ അജയനും മന്ത്രി വി ശിവൻകുട്ടി കൈമാറി. കെ ജയകുമാറിന്‌ ഉപഹാരവും പ്രശസ്‌തി പത്രവും 50,000 രൂപയും സമഗ്ര സംഭാവനക്കുള്ള നാഷണൽ പൊയട്രി അവാർഡും കെ ആർ അജയന്‌ ഉപഹാരവും പ്രശസ്‌തി പത്രവും 10,000 രൂപയും മികച്ച യാത്രാവിവരണത്തിനുള്ള അവാർഡുമാണ്‌ കൈമാറിയത്‌. ഡോ. ഇന്ദ്രബാബു അധ്യക്ഷനായി. ഡോ. ഹരീന്ദ്രൻ നായർ, ഡോ. പി സി റോയി, പ്രതാപൻ, ഡോ. രാജാ വാര്യർ, സുനിൽ പാച്ചല്ലൂർ എന്നിവർ സംസാരിച്ചു. അവാർഡ്‌ സമർപ്പണത്തോടനുബന്ധിച്ച്‌ കവിയരങ്ങും കവിസംഗമവും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top