29 March Friday
പനച്ചമൂട്‌ സഹകരണ സംഘം തെരഞ്ഞെടുപ്പ്‌

കോൺഗ്രസ് 
അക്രമത്തിൽ 
പൊലീസുകാരന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

വെള്ളറട

പനച്ചമൂട്‌ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അക്രമം. കോൺഗ്രസ് നേതാവിന്റെ കല്ലേറിൽ പൊലീസുകാരന് ഗുരുതര പരിക്ക്. വെള്ളറട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിശാഖി(32)നാണ്‌ തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റത്‌. 
 
വിശാഖിനെ പാറശാല താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഘം തെരഞ്ഞെടുപ്പ്‌ പ്രവർത്തനം തടസ്സപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ അക്രമം നടത്തുകയായിരുന്നു. നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാർക്കുനേരെ കോൺഗ്രസ് നേതാക്കൾ കല്ലെറിയുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ദസ്‌ത ഗീറിന്റെ നേതൃത്വത്തിലായിരുന്നു  അക്രമം. അക്രമം നടത്തിയ ദസ്‌തഗീറിനെ പൊലീസ് അറസ്റ്റുചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top