19 April Friday

അന്ത്യാഞ്ജലി അർപ്പിച്ച്‌ പ്രമുഖർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

നടൻ കൊച്ചുപ്രേമന് സിപിഐ എം ജില്ലാ സെക്രട്ടറി 
ആനാവൂർ നാഗപ്പൻ അന്തിമോപചാരം അർപ്പിക്കുന്നു

തിരുവനന്തപുരം
അന്തരിച്ച നടൻ കൊച്ചുപ്രേമന്‌ അന്ത്യാഞ്ജലി അർപ്പിച്ച്‌ പ്രമുഖർ. വലിയവിളയിലെ ‘ചിത്തിര’യിൽ എത്തി  മന്ത്രിമാരായ വി ശിവൻകുട്ടി, ‌ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം കെ സി വിക്രമൻ, കെ എസ്‌ സുനിൽ കുമാർ, ജില്ലാ കമ്മിറ്റിയംഗം കരമന ഹരി, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ,  ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്‌, മുരുകൻ കാട്ടാക്കട തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. 
മരണവിവരമറിഞ്ഞ്‌ നിരവധി പേരാണ്‌ ശനിയാഴ്‌ച വീട്ടിലെത്തിയത്‌.  ഞാ‌യർ പകൽ 11 വരെ വീട്ടിലും 11.30 മുതൽ 12.30 വരെ ഭാരത്‌ഭവനിലും പൊതുദർശനത്തിന്‌ വയ്‌ക്കും. തുടർന്ന്‌ ശാന്തികവാടത്തിൽ സംസ്‌കരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top