25 April Thursday

ലഹരി​ക്കെതി​രെ ഗോൾ 
ചലഞ്ചുമായി യുവജന കമീഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

"ലഹരിയാകാം കളിയിടങ്ങളോട് ' ഗോൾ ചലഞ്ചിൽ യുവജന കമീഷൻ അംഗം എസ് കെ സജീഷ് ഭാഗമാകുന്നു

തിരുവനന്തപുരം 
ലഹരിക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ ക്യാമ്പയിനോട് ഐക്യദാർഢ്യവുമായി സംസ്ഥാന യുവജന കമീഷൻ,  ‘ലഹരിയാകാം കളിയിടങ്ങളോട്' ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. 
 
കമീഷൻ അംഗങ്ങളായ എസ് കെ സജീഷ്, കെ പി പ്രമോഷ്, വി വിനിൽ, പി എ സമദ്, സെക്രട്ടറി ഡാർലി ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് ജോസഫ്, ഫിനാൻസ് ഓഫീസർ സി അജിത് കുമാർ, യുവജന കമീഷൻ സംസ്ഥാന, ജില്ലാ കോ- ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
 
കമീഷന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ഭാ​ഗമായി സർവകലാശാല, കോളേജ് യൂണിയനുകൾ, യുവജന സംഘടനകൾ, സാംസ്കാരിക സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തിൽ ജാഗ്രതാ സദസ്സ്,  ഹ്രസ്വചിത്ര പ്രദർശനം, സെമിനാർ എന്നിവ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top