25 April Thursday

മം​ഗലപുരം, വിളപ്പിൽ ഏരിയ സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം

സ്വന്തം ലേഖകർUpdated: Saturday Dec 4, 2021

സിപിഐ എം മംഗലപുരം ഏരിയ സമ്മേളനം ആറ്റിപ്ര സദാനന്ദൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മം​ഗലപുരം/വിളപ്പിൽ
സിപിഐ എം മം​ഗലപുരം, വിളപ്പിൽ ഏരിയാസമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം. ശനിയാഴ്‌ചയും സമ്മേളനങ്ങൾ തുടരും. ആറ്റിപ്ര സദാനന്ദൻ നഗറിൽ (സഫാ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മം​ഗലപുരം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. 
മലയിൻകീഴ് കാട്ടാക്കട ശശി നഗറിൽ (ദ്വാരക ഓഡിറ്റോറിയം) നടന്ന വിളപ്പിൽ ഏരിയ സമ്മേളനത്തി​ന്റെ പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്‌തു. 
മുതിർന്ന ഏരിയ കമ്മിറ്റി അംഗം ജി സുധാകരൻ നായർ പതാക ഉയർത്തി. ആർ പി ശിവജി, സജിനകുമാർ, ശകുന്തളകുമാരി, അരുൺകുമാർ എന്നിവരാണ്‌ പ്രസീഡിയം. വെള്ളനാട്‌ രാജേന്ദ്രൻ (പ്രമേയം),   ശോഭൻകുമാർ(മിനിറ്റ്‌സ്‌), ചെറുകോട്‌ മുരുകൻ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളേയും തെരഞ്ഞെടുത്തു.  
ബി ഷാജുഅനുശോചന പ്രമേയവും അംബികാമണി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കാട്ടാക്കട ശശി, കെ വിശ്വംഭരൻ, സുരേഷ്‌ കുമാർ, ജെ വില്യം എന്നിവരുടെ അനുസ്‌മരണ പ്രമേയങ്ങൾ അഡ്വ. രാജ്‌മോഹൻ, വി ആർ പ്രവീൺ കുമാർ എന്നിവർ അവതരിപ്പിച്ചു. 
ഏരിയ സെക്രട്ടറി കെ സുകുമാരൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട്‌ കൃഷ്‌ണൻനായർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ സി വിക്രമൻ, എൻ രതീന്ദ്രൻ, ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗം കെ എസ്‌ സുനിൽകുമാർ, എംഎൽഎമാരായ ഐ ബി സതീഷ്‌, ജി സ്‌റ്റീഫൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. 21 ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 171 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. ഞായർ വൈകിട്ട്‌ ആറിന്‌ വെബ്‌ റാലിയിൽ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ സംസാരിക്കും.
ആറ്റിപ്ര സദാനന്ദൻ നഗറിൽ (സഫാ ഓഡിറ്റോറിയം) മംഗലപുരം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. എ അബ്ദുൾ സലാം പതാക ഉയർത്തി.  എം ജലീൽ, എസ്‌ രാധാദേവി, എസ്‌ വിധീഷ്‌, യു കണ്ണൻ എന്നിവരടങ്ങുന്നതാണ്‌ പ്രസീഡിയം. എൻ സായികുമാർ (പ്രമേയം), ആർ അനിൽ (ക്രഡൻഷ്യൽ), എം ലെനിൻ ലാൽ (മിനിറ്റ്‌സ്‌) എന്നിവർ കൺവീനർമാരായ കമ്മിറ്റികളും തെരഞ്ഞെടുത്തു. എസ്‌ സുനിൽകുമാർ രക്തസാക്ഷി പ്രമേയവും ടി ഹരിപ്രസാദ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ആറ്റിപ്ര സദാനന്ദൻ അനുസ്‌മരണ പ്രമേയം എം ജലീലും ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഡോ. എ നൂമാൻ അനുസ്‌മരണ പ്രമേയം എൻ സായികുമാറും അവതരിപ്പിച്ചു. 
തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌കുമാറിനെ ആർഎസ്‌എസുകാർ നിഷ്‌ഠുരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സമ്മേളനം പ്രതിഷേധിച്ചു. ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻബാബു, സി അജയകുമാർ, ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജോയി, ആർ സുഭാഷ്‌ എന്നിവർ പങ്കെടുത്തു. 
സ്വാഗതസംഘം ജനറൽ കൺവീനർ ആർ ജയൻ സ്വാഗതം പറഞ്ഞു. വേങ്ങോട്‌ മധു താൽക്കാലിക അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളടക്കം 142 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌.  പൊതുസമ്മേളനം വെബിനാർ ശനി വൈകിട്ട് 7ന്  സിപി ഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top