20 April Saturday

ആർഎസ്‌എസ്‌ അരുംകൊലയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

വിഴിഞ്ഞത്ത് ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച്‌

തിരുവനന്തപുരം
ആർഎസ്‌എസ്‌ നരാധമന്മാരുടെ അരുംകൊലയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം. വ്യാഴം രാത്രി തിരുവല്ല പെരിങ്ങരയിലെ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌ കുമാറിനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ നിഷ്‌ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന്‌ പ്രതിഷേധമുയർന്നു. നഗര, ഗ്രാമഭേദമന്യേ വിവിധ വിഭാഗം ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഷിജൂഖാൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി വിനീത്‌ അധ്യക്ഷനായി. വി അനൂപ്‌, എസ്‌ ഷാഹിൻ, എസ്‌ എസ്‌ നിധിൻ എന്നിവർ സംസാരിച്ചു.
വെള്ളറട
വെള്ളറടയിൽ  സിപിഐ എമ്മിന്റെയും  ഡിവൈഎഫ്ഐയുടെയും  നേതൃത്വത്തിൽ വിവിധ  മേഖലകളിൽ  പ്രതിഷേധ പ്രകടനം നടത്തി. 
വെള്ളറടയിൽ  ബ്ലോക്ക് സെക്രട്ടറി കുന്നത്തുകാൽ നീരജ്  ഉദ്ഘാടനം ചെയ്തു.
പാറശാല
 പാറശാല ഏരിയയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.  പരശുവയ്‌ക്കലിൽ ഏരിയ സെക്രട്ടറി എസ് അജയകുമാര്‍  ഉദ്ഘാടനംചെയ്തു. 
ധനുവച്ചപുരം,  കുളത്തൂർ, കാരോട്, ചെങ്കൽ, ഉദിയൻകുളങ്ങര എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.
കോവളം 
വിഴിഞ്ഞത്ത് സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഏരിയ നേതാക്കൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
 നെയ്യാറ്റിൻകര 
നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി നെയ്യാറ്റിൻകര ഠൗണിൽ പ്രകടനം നടത്തി. യോ​ഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top