കഴക്കൂട്ടം
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ –-നെതർലൻഡ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ശക്തമായ മഴ പെയ്തെങ്കിലും രണ്ടായിരത്തോളംപേർ കളി കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും രാമേശ്വരം, കോയമ്പത്തൂർ, മധുര കന്യകുമാരി എന്നിവിടങ്ങളിൽനിന്നും ക്രിക്കറ്റ് ആരാധകരെത്തി.
ചൊവ്വ രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴ കാരണം ടോസ് പോലും ചെയ്യാതെ കളി ഉപേക്ഷിക്കുകയായിരുന്നു. ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകും. കൗണ്ടർ ടിക്കറ്റ് എടുത്തവർക്ക് ബുധൻ രാവില ഏഴുമുതൽ പണം തിരികെ വാങ്ങാം. ഓൺലൈനിൽ ടിക്കറ്റെടുത്തവർക്ക് പത്ത് ദിവസത്തിനകം പണം അക്കൗണ്ടിൽ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..