തിരുവനന്തപുരം
മാലിന്യമുക്ത നവകേരളം ക്യാമ്പയിനും സ്വച്ഛതാ ലീഗ് 2.0 ഏറ്റെടുത്ത് കോർപറേഷനിൽ ഹരിതയോഗം സംഘടിപ്പിച്ചു. ആരോഗ്യം, ശുചിത്വം, നഗരത്തിന്റെ ഭംഗി എന്നിവ നിലനിർത്താൻ ശാസ്ത്രീയമായ മാലിന്യസംസ്കരണം നടപ്പാക്കാനുള്ള പദ്ധതികൾ വിഭാവനം ചെയ്താണ് യോഗം സമാപിച്ചത്.
യോഗം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന്റെ സന്ദേശം നൽകി നഗരത്തിലെ 25 സർക്കിൾ/സോണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് സെപ്റ്റംബർ 30ന് സംഘടിപ്പിച്ച വിളംബര ജാഥയിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മേയർ ആര്യ രാജേന്ദ്രനും വി കെ പ്രശാന്ത് എംഎൽഎയും ചേർന്ന് നൽകി.
ചിത്രരചന മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്ക് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ചെയർപേഴ്സൺ ഗായത്രി ബാബു ഉപഹാരം നൽകി. തുടർന്ന്, തൈക്കാട് വിവാ തിയറ്റർ ഓർഗാനിക് ടീമിന്റെ തെരുവ് നാടകവും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..