29 March Friday

പുകയില ഉൽപ്പന്നങ്ങൾ വിറ്റ ബേക്കറി ഉടമ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
വർക്കല
സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ  ബേക്കറി ഉടമ അറസ്റ്റിൽ.  നടയറ മുസ്ലിം പളളിക്ക്‌ സമീപം പുല്ലാന്നിക്കോട് സജിനി വീട്ടിൽ സജീവ് (54) ആണ് അറസ്റ്റിലായത്. പുന്നമൂട് ജങ്‌ഷന് സമീപം ഹാഷിം ബേക്കറിയിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കേരള പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ സ്റ്റുഡന്റ് ഫ്രൺലി പ്രോഗ്രാമാണ് പുകയില ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക്‌ പൊലീസിനെ നയിച്ചത്. 
വർക്കല ഡിവൈഎസ്‌പി പി നിയാസിന്റെ നിർദേശാനുസരണം വർക്കല എസ്എച്ച്ഒ എസ് സനോജ്, എസ് ഐ മാരായ പി ആർ രാഹുൽ, ശരത്, എഎസ്ഐമാരായ ലിജോ ടോം ജോസ്, ഷാനവാസ്, എസ് സിപിഒ മാരായ ഷിബു, ഷിജു, വിനോദ് സിപിഒ മാരായ സുധീർ, റാം ക്രിസ്റ്റിൻ, സുജിത്ത്, ഹരികൃഷ്ണ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top