28 March Thursday

മൗനത്താൽ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ നെയ്യാറ്റിന്‍കര ടൗണില്‍ നടന്ന മൗനജാഥ

തിരുവനന്തപുരം
ഹൃദയം തകർന്ന സങ്കടം ഉള്ളിലൊതുക്കി ജനനായകന്‌ നാട്‌ വിട നൽകി. ഒരായിരം മുദ്രാവാക്യങ്ങളുടെ കടലിരമ്പം മൗനത്തിലൊതുക്കിയ ജാഥകളായിരുന്നു നാടെങ്ങും. ജാഥകളിലേക്ക്‌ പ്രായഭേദമന്യേ ജനക്കൂട്ടം ഒഴുകിയെത്തി. വഴിയരികിൽ കണ്ടുനിന്നവർപോലും ഭാഗമായതോടെ ജാഥ വളർന്നു. അനുശോചനയോഗത്തിൽ കക്ഷിരാഷ്ട്രീയഭേദമില്ലാതെ നേതാക്കളെത്തി കോടിയേരിയെന്ന പ്രിയ നേതാവിനെ അനുസ്‌മരിച്ചു. കോടിയേരി ബാലകൃഷ്‌ണനെന്ന നേതാവിനോടുള്ള സ്‌നേഹവും ആദരവും വിളിച്ചോതിയായിരുന്നു വിവിധ ഭാഗങ്ങളിൽ നടന്ന മൗനജാഥകളും അനുശോചന യോഗങ്ങളും.
വിളപ്പിൽ
വിളപ്പിൽ ഏരിയയിലെ 11 ലോക്കലിൽ മൗന ജാഥയും യോഗയും സംഘടിപ്പിച്ചു. തിരുമലയിൽ വിളപ്പിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി സംസാരിച്ചു. പേയാട് -കെ ജയചന്ദ്രൻ, വെള്ളനാട് -എം രാജേന്ദ്രൻ, വി എസ് ശോഭൻ കുമാർ, വിളപ്പിൽശാല -പി ഷണ്മുഖം, അരുവിക്കര- വി ആർ പ്രവീൺ കുമാർ, അഡ്വ. ആർ രാജ്‌മോഹൻ, മലയിൻകീഴ്- എം അനിൽ കുമാർ, മലയിൻകീഴ് രവി, വിളവൂർക്കൽ- സജീന കുമാർ, വലിയറത്തല- എസ് ശിവപ്രസാദ്, ചെറിയകൊണ്ണി- കെ സുകുമാരൻ,  ബി ഷാജു, പെരുകാവ്- കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
വിതുര
വിതുര ഏരിയയിലെ 9 ലോക്കൽ കേന്ദ്രത്തിലും സംഘടിപ്പിച്ചു. തൊളിക്കോട് സിപിഐ എം ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി സംസാരിച്ചു. മുഴുവൻ കേന്ദ്രങ്ങളിലും വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ സംസാരിച്ചു. 
പേരൂർക്കട 
പേരൂർക്കട ഏരിയയിലെ ലോക്കൽ കേന്ദ്രങ്ങളിൽ  യോഗം ചേർന്നു. പേരൂർക്കടയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, പി എസ് അനിൽകുമാർ , ചാന്നാൻവിള മോഹനൻ എന്നിവർ സംസാരിച്ചു. 
കേശവദാസപുരത്ത്  ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക, എം വിജയകുമാർ, ജെ എസ് രാജേഷ്  എന്നിവർ സംസാരിച്ചു. വട്ടപ്പാറയിൽ  ജില്ലാ കമ്മിറ്റി അംഗം വി അമ്പിളി, ആർ എസ് ബൈജു, മരുതൂർ വിജയൻ  എന്നിവർ സംസാരിച്ചു. 
വാഴോട്ടുകോണത്ത് സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ കെ ഒ ഹബീബ്, സി കെ ദിനേശ് കുമാർ, സുകുമാരൻ നായർ  എന്നിവർ സംസാരിച്ചു. 
കരകുളത്ത് സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി സുനിൽ കുമാർ, ജി ആർ രതീഷ്,  കൃഷ്ണകുമാർ  എന്നിവർ സംസാരിച്ചു. നാലാഞ്ചിറയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് ശ്യാമളകുമാർ, അഡ്വ. വി കെ നന്ദനൻ,  കെ ജയചന്ദ്രൻ  എന്നിവർ  സംസാരിച്ചു. നെട്ടയത്ത് സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി വേലായുധൻ നായർ, ടി ഗോപകുമാർ, അഡ്വ. എസ് പഴനിയാപിള്ള  എന്നിവർ സംസാരിച്ചു. 
കുടപ്പനക്കുന്നിൽ സിപിഐ എം ഏരിയകമ്മിറ്റി അംഗം എം എ റഹിം, ജി സ്റ്റാൻലി, എ അജ്മൽ ഖാൻ എന്നിവർ സംസാരിച്ചു.  
കാട്ടാക്കട 
സിപിഐ എം വീരണകാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും  യോഗവും നടത്തി. അനുശോചന യോഗത്തിൽ    കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി, പി മണികണ്ഠൻ,  ഒ ഷീബ, കെ ജയചന്ദ്രൻ, ഡി ജോയി, വി വി അനിൽകുമാർ എന്നിവർ സംസാരിച്ചു. 
നേമം
നേമം ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ, എസ് കെ പ്രീജ, പാറക്കുഴി സുരേന്ദ്രൻ, എസ് കെ പ്രമോദ്, എസ് രാധാകൃഷ്ണൻ, ആർ പ്രദീപ്കുമാർ, എ പ്രതാപചന്ദ്രൻ, ജി വസുന്ധരൻ, എസ് ആർ ശ്രീരാജ്, കല്ലിയൂർ ശ്രീധരൻ, സി സിന്ധു, കെ പ്രസാദ്, നീറമൺകര വിജയൻ, ബാലരാമപുരം കബീർ, എം ബാബുജാൻ, പി ടൈറ്റസ്, വി മോഹനൻ, ടി മല്ലിക, അഡ്വ. ജി സുബോദൻ, എം എച്ച് സലിം, സുധീർ, സുധാകരൻ, സി ആർ സുനു, ശാർങ്‌ഗധരൻ, ഭഗവതിനട ശിവകുമാർ , സുരേഷ്മിത്ര, സദാശിവൻ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംസാരിച്ചു.
വെള്ളറട
വെള്ളറട ഏരിയായിലെ സിപിഐ എം ലോക്കൽകമ്മിറ്റികളുടെ  നേതൃത്വത്തിൽ  ലോക്കൽ കേന്ദ്രങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ അനുശോചന യോഗം ചേർന്നു. കാരക്കോണത്ത് സിപിഐ എം ഏരിയ സെക്രട്ടറി ഡി കെ ശശി അനുശോചന പ്രഭാഷണം നടത്തി. വിവിധ രാഷ്ടീയ കക്ഷി നേതാക്കൾ സംസാരിച്ചു.
പാറശാല 
പാറശാല ഏരിയയിലെ വിവിധ ലോക്കലുകളിൽ മൗനജാഥയും സർവകക്ഷി അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മഞ്ചവിളാകത്ത് കെ വി പത്മകുമാർ, വി എസ് ബിനു, കെ അംബിക, ടി രാധാകൃഷ്ണൻ, പൊരുതൽ ദിലീപ്, വി ജെ ജിത്തു, എസ് വി സന്തോഷ് കുമാർ, കെ ജെ പ്രവീൺ എന്നിവർ സംസാരിച്ചു. പരശുവയ്‌ക്കലിൽ ലോക്കൽ സെക്രട്ടറി കെ മധു, എസ് അജയകുമാർ, ഡോ. പ്രേംജിത്ത്, ജി ശ്രീധരൻ, പരശുവയ്‌ക്കൽ ഗോപൻ, എൽ മഞ്ചുസ്മിത, എൻ രാധാകൃഷ്ണൻ, സുരേഷ്, പെരുവിള രവി, പരശുവയ്‌ക്കൽ മോഹനൻ, മണികണ്ഠൻ, പി ലോറൻസ്, എസ് എൻ അഭിഷേക് എന്നിവർ സംസാരിച്ചു. പാറശാലയിൽ ലോക്കൽ സെക്രട്ടറി എം എസ് സന്തോഷ് കുമാർ, എ ടി  ജോർജ്, ആർ ബിജു, എൻ രാഘവൻനാടാർ, മധു, ജഗദീശൻ, എ സന്തോഷ്‌കുമാർ, ബി മുരളീധരൻ, ജസ്റ്റിൻ, ശ്രീകല എന്നിവർ സംസാരിച്ചു. ധനുവച്ചപുരത്ത് എ വിജയൻ, എൻ എസ് നവനീത്കുമാർ, പ്രസാദ്, കൊല്ലയിൽ ആനന്ദൻ എന്നിവർ സംസാരിച്ചു. കുളത്തൂരിൽ എൻ രവീന്ദ്രകുമാർ, കടകുളം ശശി, സുധാർജുനൻ, പ്രേംകുമാർ, ഹരിദാസ്, വിൻസെന്റ്‌, എം കുമാർ, ഷിബു, സജിൽ എന്നിവർ സംസാരിച്ചു. ഉച്ചക്കടയിൽ ബി അത്തനാസ്, വി സുരേഷ്, രാജൻ വി പൊഴിയൂർ, ആറ്റുപുറം വിജയൻ, കെ എ സാനന്ദരാജ് എന്നിവർ സംസാരിച്ചു. ഉദിയൻകുളങ്ങരയിൽ അഡ്വ. ബെൻസർ, വട്ടവിള വിജയൻ, വൽസലൻ, ആർ വിൻസെന്റ്‌, കൊറ്റാമം രാജൻ എന്നിവർ സംസാരിച്ചു. ചെങ്കലിൽ കെ എസ് സന്തോഷ്‌കുമാർ, എൻ പി രഞ്ജിത്ത് റാവു, ഋഷികേശൻ നായർ, രാജേന്ദ്രൻ പനവിള, ജെ ജോജി, ആർ ശോഭന, ജി തങ്കാഭായി, ആർ ജി ആശിഷ്, പി അജയകുമാർ എന്നിവർ സംസാരിച്ചു. ചെങ്കവിളയിൽ വൈ കെ ഷാജി, ആർ സതികുമാർ, സിദ്ധാർഥൻനായർ, പി പി ഷിജു, ലതഷിജു, പി ആർ ദാസ്, സൗമ്യഉദയൻ, തുളസി എന്നിവർ സംസാരിച്ചു. കാരോട് എസ് ഭുവനേന്ദ്രൻ, കടകുളം ശശി, ആർ സുശീലൻ, എസ് ബി ആദർശ്, എൽ ശശികുമാർ, കബീർ, സുധീഷ്സാംബശിവൻ എന്നിവർ സംസാരിച്ചു.
നെയ്യാറ്റിൻകര 
നെയ്യാറ്റിൻകര ഏരിയയിലെ ഒൻപത് ലോക്കൽ മേഖലകളിലും മൗനജാഥ നടത്തി. നെയ്യാറ്റിൻകര ടൗൺ, അമരവിള, തിരുപുറം, നെല്ലിമൂട്, അതിയന്നൂർ, ആറാലുംമൂട്, പെരുമ്പഴുതൂർ, പെരുങ്കടവിള, മാരായമുട്ടം എന്നീ ലോക്കൽ മേഖലകളിലാണ് മൗന ജാഥ നടന്നത്. വിവിധ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻഎസ് അജയൻ, ബിഎസ് ചന്തു, ബി ​ഗോപാലകൃഷ്ണൻനായർ, എച്ച് സുരേഷ്, എസ് വിജയൻ, കെപി ശശിധരൻനായർ, വി ചന്ദ്രൻ, കെഎസ് പ്രഭകുമാർ, ജെ രാജൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top