24 April Wednesday
സിബിഎസ്‌ഇ 10 ഫലം

ജില്ലയിലെ സ്കൂളുകൾക്ക്‌ മികച്ച വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികൾ വിജയാഹ്ലാദത്തിൽ

 

തിരുവനന്തപുരം
സിബിഎസ്‌ഇ ഫലം പ്രഖ്യാപിച്ചപ്പോൾ  ജില്ലയിലെ സ്കൂളുകൾക്ക്‌ മികച്ച വിജയം.   പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 343 വിദ്യാർഥികളിൽ 44 പേർ എല്ലാ വിഷയത്തിനും എ വൺ നേടി. അപ്‌സര ജോസ്, നിഖിലേഷ് ജോഷി എന്നിവർ 99.6 ശതമാനം മാർക്കോടെ ഒന്നാമതെത്തി. പട്ടം ആര്യാ സെൻട്രൽ സ്‌കൂളിൽ 203 പേർ പരീക്ഷയെഴുതിയതിൽ എല്ലാവരും വിജയിച്ചു. 500ൽ 499 മാർക്ക് നേടിയ നിവേദിത സി ബിജു ഒന്നാംസ്ഥാനം നേടി. 
വർക്കല ജ്യോതിസ് ഭാരത് പബ്ലിക് സ്കൂളിലെ  21 കുട്ടികളിൽ 10 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.   11 കുട്ടികൾ ഡിസ്റ്റിങ്‌ഷനും നേടി. 
എസ് എ ദേവനന്ദ്  (488), സ്വാതി സുനു (470), ദേവനന്ദ ആർ  (468), വൈശാഖ് (467), കൈലാസ് രജിത്ത്കുമാർ നായർ (465), കൃഷ്ണവിന്ദ ഗിരി നായർ (455), ബി പ്രാർഥന (453), അക്ഷയ് എസ് (451), എന്നിവർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ 314 വിദ്യാർഥികളിൽ 309 പേർക്ക് ഫസ്റ്റ്ക്ലാസ് ലഭിച്ചു. 121 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 99.6 ശതമാനം മാർക്കോടെ പി ടി അതുൽ സ്‌കൂൾതലത്തിൽ ഒന്നാമതെത്തി. 
കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ 13-ാം തവണയും 100 ശതമാനം വിജയം നേടി. 135 വിദ്യാർഥികളിൽ 36 പേർ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 120 പേർ ഡിസ്റ്റിങ്ഷൻ നേടി. 499 മാർക്ക് നേടിയ സാറാ ഫാത്തിമ, 498 മാർക്ക് നേടിയ ഹിബ പർവിൻ എന്നിവർ മുന്നിലെത്തി. മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ നൂറ് ശതമാനം വിജയം നേടി. 223 വിദ്യാർഥികളിൽ 193 പേർ ഡിസ്റ്റിങ്ഷനും 29 പേർ ഫസ്റ്റ്ക്ലാസും നേടിയിട്ടുണ്ട്. 23 പേർ എല്ലാ വിഷയത്തിനും എ വൺ നേടി. രാഹുൽ വിനോദ്, നിവേദിത അനൂപ് (99.5ശതമാനം) എന്നിവർ ഒന്നാമതെത്തി. അഖിൽ നായർ  എസ്, സഞ്ജയ് കൃഷ്ണ (99.1 ശതമാനം) രണ്ടാംസ്ഥാനവും ദിയ അനൂപ്, ഗൗരി കീർത്തന (99ശതമാനം) എന്നിവർ മൂന്നാംസ്ഥാനവും നേടി. 
ആക്കുളം എംജിഎം സെൻട്രൽ പബ്ലിക് സ്‌കൂളും 100 ശതമാനം വിജയം നേടി. 257 പേരിൽ 155 കുട്ടികൾ ഡിസ്റ്റിങ്ഷനും ബാക്കിയുള്ളവർ ഫസ്റ്റ് ക്ലാസും നേടി. 99.4 ശതമാനം മാർക്ക് നേടി ആർ  അനിരുദ്ധ്, സി  ആദിത്യ എന്നിവർ ഒന്നാമതെത്തി. 
കുന്നുംപുറം ശാന്തിനികേതൻ സ്‌കൂൾ 100 ശതമാനം വിജയം സ്വന്തമാക്കി. പരീക്ഷയെഴുതിയ 110 വിദ്യാർഥികളിൽ 52 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 17 പേർ എല്ലാ വിഷയത്തിനും എ വൺ നേടി. 98.2 ശതമാനം മാർക്കോടെ അനുപം മനോജാണ് സ്‌കൂൾതലത്തിൽ ഒന്നാമതെത്തിയത്. വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവനിൽ 43 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ഒമ്പത് പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. 
ആക്കുളം ദി സ്‌കൂൾ ഓഫ് ദി ഗുഡ് ഷെപ്പേർഡിൽ പരീക്ഷയെഴുതിയ 180 പേരിൽ 81 പേരും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 88 പേർ ഡിസ്റ്റിങ്ഷനും നേടിയിട്ടുണ്ട്. നഫ്‌സ സജു 99.6 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. 99.2 ശതമാനം മാർക്ക് നേടിയ അൻജെലിയ അജു മത്തായി, ദിയ ശ്രീലാൽ എന്നിവർ രണ്ടാമതും 99 ശതമാനം മാർക്കോടെ ജൂലിൻ മേരി ദീപക് മൂന്നാംസ്ഥാനവും നേടി. 
മരുതംകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ പരീക്ഷയെഴുതിയ 30 കുട്ടികളും വിജയം നേടി. 14 പേർ ഡിസ്റ്റിങ്ഷനും 12 പേർ ഫസ്റ്റ്ക്ലാസും നാല് പേർ സെക്കൻഡ്‌ ക്ലാസും നേടി. 95.2 ശതമാനം മാർക്കോടെ വി എസ് മാളവിക ഒന്നാമതെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top