24 April Wednesday
‘മക്കൾക്കൊപ്പം’ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌

കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ 
രക്ഷിതാക്കൾക്ക്‌ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
 
തിരുവനന്തപുരം
കുട്ടികളുടെ മാനസിക വൈകാരിക സാമൂഹ്യ പഠനപ്രശ്‌നങ്ങൾ പരിഹരിക്കാൻ രക്ഷിതാക്കൾക്ക്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കൈത്താങ്ങ്‌. 
സംസ്ഥാനവ്യാപകമായി രക്ഷിതാക്കൾക്ക്‌ നൽകുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടി ‘മക്കൾക്കൊപ്പം’ ബുധനാഴ്‌ച വൈകിട്ട്‌ ഏഴിന്‌ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനംചെയ്യും. 
അഞ്ചുമുതൽ സെപ്‌തംബർ അഞ്ചുവരെ പ്രത്യേക പരിശീലനം ലഭിച്ച രണ്ടായിരത്തിലേറെ അധ്യാപകർ ക്ലാസുകൾ നയിക്കും. ഗൂഗിൾ മീറ്റിൽ അതത്‌ വിദ്യാലയത്തിലെ അധ്യാപകർ തയ്യാറാക്കുന്ന ലിങ്കിലാണ്‌ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ തരംതിരിച്ച്‌ ക്ലാസുകൾ നടക്കുകയെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കല്ലറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉദ്‌ഘാടനചടങ്ങിൽ ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. 
വാർത്താസമ്മേളനത്തിൽ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ എൻ അനിൽ നാരായണര്‌, സെക്രട്ടറി എസ്‌ എൽ സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ, ബി രമേശ്‌കുമാർ, ജി സുരേഷ്‌, പ്രദീപ്‌ ഓർക്കാട്ടേരി, സന്തോഷ്‌ ഏറത്ത്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top