29 March Friday

പ്രീസ്‌കൂള്‍ ശിശുസൗഹൃദമാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

പ്രീസ്‌കൂൾ ശിശു സൗഹൃദമാക്കുന്നതിനുള്ള മാഗ്നറ്റിക് തീം ബോർഡ് വി ആർ സലൂജ വിതരണം ചെയ്യുന്ന

നെയ്യാറ്റിൻകര 
പ്രീ–-സ്കൂൾ ക്ലാസ് മുറികളിൽ ഇനി കഥ പറയാൻ കളിപ്പാട്ടങ്ങളും മാഗ്നറ്റിക് തീം ബോർഡുകളും. കുട്ടികളെ വരവേൽക്കാൻ നിർമിച്ച   കളിപ്പാട്ടങ്ങൾ വിദ്യാലയങ്ങൾക്ക് കൈമാറി. നെയ്യാറ്റിൻകര വിദ്യാഭ്യാസ  ഉപജില്ലയിലെ പത്തിലേറെ അധ്യാപകർ ചേർന്നാണ്  കളിപ്പാട്ടങ്ങൾ നിർമിച്ചത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ  വി ആർ സലൂജ നിർവഹിച്ചു. 
 സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന താലോലം പദ്ധതിയുടെ ഭാഗമായാണ്  ശിശു സൗഹൃദ പ്രീസ്കൂൾ ക്ലാസ് മുറികളൊരുക്കാൻ കളിപ്പാട്ടങ്ങൾ നിർമിച്ചത്‌. ഉപജില്ലയിലെ 16 വിദ്യാലയത്തിൽ ഈ അധ്യയന വർഷം ശിശുസൗഹൃദ ക്ലാസ് മുറി സജ്ജമാക്കും.   ക്ലാസുമുറിയിൽ  അഭിനയമൂല, ചിത്രകലാമൂല, സംഗീതമൂല, നിർമാണമൂല, വായനാമൂല, ഗണിതമൂല, ശാസ്ത്രമൂല  എന്നിവ ക്രമീകരിക്കും. 
 ബിആർസി പരിശീലകരായ എ എസ് മൻസൂർ, എ എസ്‌ ബെൻ റെജി, ആർ വിദ്യാവിനോദ് , ലോബോ ആർ ശാന്തി, കെ ജി മിനി  എന്നിവരുടെ നേതൃത്വത്തിലാണ് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിർമിച്ചത്. വിതരണോദ്ഘാടനത്തിൽ എസ് എസ്‌ കെ  ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗീസ്, ബിപിസി എം അയ്യപ്പൻ, വെങ്ങാനൂർ ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ധന്യ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top